ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍; ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായേനെ; ചില വസ്തുതകള്‍

നാളെ മറ്റൊരു ജനസംഖ്യാദിനം കൂടി ആചരിക്കുമ്പോള്‍ ഇതെക്കുറിച്ചുള്ള ചില വസ്തുതകള്‍ കൂടി പരിശോധിക്കുകയാണ്. 1989ലാണ് ഐക്യരാഷ്ട്രസഭ ജൂലൈ 11നെ ലോകജനസംഖ്യാദിനമായി പ്രഖ്യാപിച്ചത്. പരിസ്ഥിതിയ്ക്കും വികസനത്തിനും ഉതകുന്ന തരത്തില്‍ ജനസംഖ്യാ പ്രശ്‌നങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുന്ന എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഇത്.

എഡി 1000ല്‍ ലോകജനസംഖ്യ 400 ദശലക്ഷം മാത്രമായിരുന്നു. 1804ല്‍ എത്തിയപ്പോള്‍ ഇത് ഒരു ബില്യണായി. 1960ല്‍ 300 കോടിയും. 2000 വര്‍ഷം കൊണ്ട് ജനസംഖ്യ ഇരട്ടിയായി 600കോടിയുമായി.

ഒരോ ദിവസവും ഓരോ സെക്കന്‍ഡിലും 4.2 ആളുകള്‍ ജനിക്കുകയും 1.8 പേര്‍ മരിക്കുകയും ചെയ്യുന്നുണ്ട്. 2050 ആകുമ്പോഴും ലോക ജനസംഖ്യയുടെ 70 ശതമാനവും നഗരങ്ങളില്‍ ജീവിക്കുമെന്നാണ് പ്രതീക്ഷ.

ഈ വര്‍ഷം ലണ്ടനിലെ ഫാമിലി പ്ലാനിംഗ് ഉച്ചകോടിയുടെ മുദ്രാവാക്യം ശാക്തീകരണം, ജനസംഖ്യാ വികസനം എന്നിവയാണ്. 2020 ആകുമ്പോഴേക്കും 120 കോടി അധിക വിനിതകള്‍ക്കായി നിയന്ത്രിത കുടുംബ പദ്ധതി ആവിഷ്‌കരിക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.

ലോകജനസംഖ്യാകണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനമാണ്. 2025ല്‍ എത്തുമ്പോള്‍ ഒന്നാംസ്ഥാനക്കാരായ ചൈനയെ ഇന്ത്യ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അന്ന് ഇന്ത്യയിലെ ജനസംഖ്യ 165 കോടി കടക്കുമെന്നാണ് നിലവിലെ സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോകമെമ്പാടും എകദേശം 1.8 ബില്യണ്‍ ജനങ്ങള്‍ 10നും 24നും ഇടയില്‍ പ്രായമുള്ളവരാണ്. അതേസമയം മൊത്തം ജനസംഖ്യയുടെ 52 ശതമാനം 30 വയസിന് താഴെയുള്ളവരാണ്.

ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായി ഇത് മാറുമായിരുന്നു. 1.39 ബില്യണ്‍ പൗരന്‍മാര്‍ ഓരോമായവും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സെറ്റിലേക്ക് പ്രവേശിക്കുന്നുണ്ടെന്നതാണ് വസ്തുത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here