‘പ്രമുഖ നടന്‍’ പുതുമുഖ താരം

ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടുന്ന ഒരു ടീമാണ് സിനിമക്ക് പിന്നില്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നിലെ ഗൂഢാലോചനയുമാണ് പ്രമേയം. ‘പ്രമുഖ നടന്‍’ എന്ന പേരിലാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. പ്രമുഖ നടനായി പുതുമുഖ താരം വേഷമിടും. നിലവിലുള്ള താരങ്ങള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതുമുഖ നടനെ കണ്ടെത്തേണ്ടി വന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

പ്രേക്ഷകര്‍ ഏറെ സ്‌നേഹിക്കുന്ന നിലവില്‍ സിനിമയില്‍ സജീവമല്ലാത്ത ഒരു താരമാണ് ആക്രമിക്കപ്പെട്ട നടിയുടെ വേഷത്തില്‍ എത്തുക. സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ സിനിമ എന്ന മാധ്യമത്തെ തന്നെ ഉപയോഗിച്ച് ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ബൈജു കൊട്ടാരക്കര പീപ്പിള്‍ ടിവിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം സിനിമ മേഖലയിലെ പ്രമുഖരടക്കമുള്ളവര്‍ ഒത്ത് ചേര്‍ന്ന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.

പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ നടനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് തിരക്കഥ എന്നാണ് വിവരം. താരസംഘടനയായ അമ്മയുടെ സഹകരണം അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഒട്ടേറെ നിര്‍മ്മാതാക്കള്‍ പണം മുടക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News