
കോഴിക്കോട് കടപ്പുറത്തെ കാഴ്ച്ചക്കാര്‍ എന്നും കടല്‍ പോലെ വിശാലമാണ്. ബീച്ച്് സൗന്ദര്യം ആസ്വദിക്കാന്‍ കോഴിക്കോടിനെ തേടിയെത്തുന്നവരില്‍ മറ്റ് ജില്ലക്കാരും ഉള്‍പ്പെടുന്നു. കടപ്പുറത്തിന്റെ സൗന്ദര്യം പൂര്‍ണ്ണമായും കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാന്‍ വന്‍ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കാന്‍ പോകുന്നത്.
ബീച്ചിനെ സുന്ദരമാക്കാല്‍ 140 കോടിയുടെ പദ്ധതിയ്ക്കാണ് സംസ്ഥാന ടുറിസം വകുപ്പ് അംഗീകാരം നല്‍കിയിരിക്കുന്നത്. സമൂഹം, സാംസ്‌കാരികം, കായികം, യുവത്വം തുടങ്ങിയ 4 മേഖലകളായി വിഭജിച്ചാണ് പദ്ധതി നടപ്പിലാക്കുക. സാഹിത്യ സമ്മേളനങ്ങള്‍ക്കായുള്ള സ്ഥിരം വേദി, മണല്‍-ശില്്പ മാതൃകകള്‍, ലൈബ്രറി തുടങ്ങി പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തുന്ന ഒരു സാംസ്‌കാരിക കേന്ദ്രമായി കോഴിക്കോട് മാറുമെന്നത് തീര്‍ച്ച.
സൈക്കിള്‍ ട്രാക്ക്, റീജിയണല്‍ ജൂനിയര്‍ സ്‌പോട്‌സ് പാര്‍ക്ക്, ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ തുടങ്ങിയവയും ബീച്ചിന് സമീപത്തായ് നിര്‍മ്മിയ്ക്കും. ഓരോ ്ഇടങ്ങളും പ്രത്യേക മേഖലയാക്കി മാറ്റിയാണ് നിര്‍മ്മാണം പ്രവര്‍ത്തനം നടക്കുക. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് എംഎല്‍എ എ പ്രദീപ് കുമാര്‍ ആണ്് നേതൃത്വം നല്‍കുന്നത്. അനന്തമായി നീളാതെ തന്നെ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതി നടപ്പിലാക്കുന്നതോടെ കോഴിക്കോട് കടപ്പുറം കേരളത്തിലെ ടൂറിസം മേഖലയിലെ തന്നെ ഏറ്റവും മനോഹരമായ ഇടമാവുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here