സെന്‍കുമാറിന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ ദവെ; സെന്‍കുമാറിന്റെ കാവിബന്ധം അറിഞ്ഞിരുന്നുവെങ്കില്‍ കേസ് വാദിക്കില്ലായിരുന്നു

ടിപി സെന്‍കുമാറിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. സെന്‍കുമാറിന്റെ പരാമര്‍ശങ്ങളില്‍ കടുത്ത നിരാശയാണുള്ളത്. സെന്‍കുമാറിന്റെ കാവി ബന്ധം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ സെന്‍കുമാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകില്ലായിരുന്നുവെന്നും ദവെ പറഞ്ഞു.

ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും നീക്കിയ കേസില്‍ പ്രതിഫലം വാങ്ങാതെ സെന്‍കുമാറിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ച് അനുകൂല വിധി വാങ്ങിക്കൊടുത്തയാളാണ് ദുഷ്യന്ത് ദാവെ.

ഇത്തരം നിലപാടുകളുള്ള ആളാണെന്ന് അറിഞ്ഞിരുന്നില്ല. കേസ് വാദിച്ച്‌പോയതില്‍ നിരാശയും വേദനയുമുണ്ടെന്നും ദവെ. സെന്‍കുമാറിന്റെ നിപാട് അറിഞ്ഞിരുന്നുവെങ്കില്‍ വക്കാലത്ത് ഏറ്റെടുക്കില്ലായിരുന്നുവെന്നും ദവെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News