സെന്‍കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

ടിപി സെന്‍കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സെന്‍കുമാറിനെപ്പോലുള്ളവര്‍ പാര്‍ട്ടിക്ക് ശക്തി പകരും. ബിജെപിയിലേക്ക് വരേണ്ട കാര്യം തീരുമാനിക്കേണ്ടത് സെന്‍കുമാറാണെന്നും കുമ്മനം പറഞ്ഞു.

മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളില്‍ ടി പി സെന്‍കുമാര്‍ ഉറച്ച് നില്‍ക്കവേയാണ് ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയത്. അടുത്തിടെ സെന്‍കുമാര്‍ പറഞ്ഞകാര്യങ്ങള്‍ അന്വേഷിക്കണെമെന്നും സെന്‍കുമാറിന്റെ പ്രസ്ഥാവന കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നും കുമ്മനം പറഞ്ഞു.

കേരളത്തില്‍ മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുകയാണെന്ന് പറഞ്ഞത് ശരിയാണ്. ദീര്‍ഘകാലം പോലീസില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയത്തില്‍ സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ലാഘവ ബുദ്ധിയോടെ തള്ളിക്കളയാനാകില്ലെന്നും കുമ്മനം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News