കടക്കെണിയില്‍ നിന്ന് ഒരു രാജ്യത്തെ കരകയറ്റിയ ഗാനം; കാണാം വീഡിയോ

കടക്കെണിയിലേക്ക് വീണുപോയ ഒരു രാജ്യത്തിന്റെ തലവര മാറ്റിയ കഥയാണ് ഡെസ്പാസിറ്റോ എന്ന സ്പാനിഷ് ഗാനത്തിന് പറയാനുള്ളത്. കടക്കെണിയിലായ പ്യൂര്‍ട്ടൊറീക്ക എന്ന കൊച്ചു രാജ്യത്തെ കരകയറ്റിയത് ഈയൊരൊറ്റ ഗാനമാണ്.

ഡാന്‍സ് വീഡിയോകളും മാഷപ്പുകളുമായി ലോകം ‘ഡെസ്പാസിറ്റോ’ ആഘോഷിക്കുമ്പോള്‍ സാമ്പത്തികമായി തകര്‍ന്നുപോയ പ്യൂര്‍ട്ടോറിക്കയെ കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗായകരായ ലൂയിസ് ഫോണ്‍സിയും ഡാഡി യാങ്കീയും.

‘ഡെസ്പാസിറ്റോ’ എന്ന സ്പാനിഷ് ഗാനം സാവധാനത്തില്‍ സംഗീതലോകത്തെ മായികലോകത്തേയ്ക്ക് പടര്‍ന്നു കയറുകയായിരുന്നു. ഡെസ്പാസിറ്റോയ്‌ക്കൊപ്പം ചുവടുവയ്ക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ വിനോദ ലോകത്തെ ട്രെന്‍ഡ്.

സൂപ്പര്‍ ഗായകരായ ലൂയിസ് ഫോണ്‍സിയും ഡാഡി യാങ്കീയും പാടിയ ഗാനത്തിന് ജസ്റ്റിന്‍ ബീബറുടെ റീമിക്‌സ് കൂടി വന്നതോടെ ഗാനം ലോകമെങ്ങും തരംഗമാവുകയായിരുന്നു. അതോടൊപ്പമാണ് സാമ്പത്തികമായി തകര്‍ന്നടിഞ്ഞ പ്യൂര്‍ട്ടൊറീക്കോ എന്ന രാജ്യത്തിന്റെ രക്ഷയായി ഡെസ്പാസിറ്റോ മാറിയത്.

മൂന്നു മാസം മുന്‍പ് പ്യൂര്‍ട്ടൊറീക്കോയുടെ ഗവര്‍ണര്‍ റിക്കാര്‍ഡോ റോസ്സലോ രാജ്യത്തിന്റെ പൊതു കടം 70 മില്യണ്‍ ഡോളര്‍ കടന്നതായും രാജ്യം പാപ്പരായതായും പ്രഖ്യാപിച്ചത്. എന്നാല്‍ ‘ഡെസ്പാസിറ്റോ’യുടെ ആഗോള ഹിറ്റ് വീഡിയോ കാര്യങ്ങള്‍ മാറ്റിമറിച്ചു. സൂപ്പര്‍ ഗായകരായ ലൂയിസ് ഫോണ്‍സിയും ഡാഡി യാങ്കീയുടേയും നാടുകാണാനും വീഡിയോ ഷൂട്ട് ചെയ്ത മനോഹര സ്ഥലങ്ങള്‍ കാണാനും ടൂറിസ്റ്റുകളുടെ പ്രവാഹം തുടങ്ങി.

ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 45 ശതമാനംവളര്‍ച്ചയാണ് ഉണ്ടായത്. വീഡിയോ ഷൂട്ട് ചെയ്ത സ്ഥലങ്ങള്‍ ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ .

പ്യൂര്‍ട്ടൊറീക്കോയുടെ ദൃശ്യഭംഗിയും ആഘോഷജീവിതവും മിസ്സ് യൂണിവേഴ്‌സ് 2006 സുലൈക റിവൈറയുമാണ് വീഡിയോയില്‍ ഗായകരോടൊപ്പം പ്രത്യക്ഷപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News