ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അത്താഴം കൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. മാനസസരോവര്‍ പാര്‍ക്കില്‍ ട്രക്ക് ഡ്രൈവറായ അശോക് കുമാറാണ് ഭാര്യ സുനൈനയെ ഇന്നലെ രാത്രി 12 മണിയോടെ വെടിവച്ച് കൊലപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് ഇവരുടെ മകള്‍ റിങ്കു പറയുന്നതിങ്ങനെ;
രാത്രി 9 മണിയോടെ മദ്യപിച്ചെത്തിയ പിതാവ് അശോക് കുമാര്‍, അമ്മ സുനൈനയോട് ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭക്ഷണം കൊടുക്കാന്‍ വൈകിയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. വഴക്ക് മൂത്തപ്പോള്‍ അശോക് കുമാര്‍ മുറിയില്‍ കരുതിയിരുന്ന തോക്കെടുത്ത് സുനൈനയുടെ തലക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
സുനൈനയെ അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സില്ലാത്ത തോക്കാണ് അശോക് കുമാര്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here