ലംബോര്‍ഗിനിയെ സിഫ്റ്റ് ഡിസയര്‍ മറികടന്നു; അതിമോഹത്തിന്റെ വില ഒരു ജീവന്‍

ആഡംബര കാറായ ലോബോര്‍ഗിനിയെ ഓവര്‍ടേക്ക് ചെയ്യാനുള്ള യുവാവിന്റെ ശ്രമം പിന്നാലെ വന്ന യാത്രക്കാരന്റെ ജീവനെടുത്തു. ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയില്‍ കുതിച്ചുപാഞ്ഞ ലംബോര്‍ഗിനിയെ മറികടക്കാന്‍ സ്വിഫ്റ്റ് ഡിസയറിന്റെ ഡ്രൈവര്‍ കാട്ടിയ സാഹസികതയാണ് നിരപരാധിയുടെ ജീവനെടുത്തത്. അപകട സമയത്ത് റോഡിന്റെ ഇടുവശത്തുകൂടി പോയ ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ദില്ലിയിലേക്കുള്ള നാലുവരി പാതയിലായിരുന്നു അപകടം. ആദ്യ ലെയിനില്‍ക്കൂടി പോയിരുന്ന ഡിസൈര്‍ മുന്നിലെത്താനുള്ള ശ്രമത്തിനിടെ അമിതവേഗതയിലെത്തി ലംബോര്‍ഗിനിയുടെ വലതുവശത്ത് തട്ടിയ ശേഷം മുന്നോട്ടുകുതിക്കുകയായിരുന്നു. ഇടി ഒഴിവാക്കുന്നതിനായി ലംബോര്‍ഗിനി ഇടതുവശത്തേക്ക് വെട്ടിച്ചതോടെ മൂന്നാം ലെയിനില്‍ പിന്നാലെ വന്ന മാരുതി ഈക്കോയിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഈക്കോ സമീപത്തുള്ള കാട്ടിലേക്ക് പലതവണ തലകീഴായി മറിയുകയായിരുന്നു. അപകടമുണ്ടായ ഉടനെ ലംബോര്‍ഗിനിയും ഡിസൈറും നിര്‍ത്താതെ പോയി.

ഈക്കോ ഓടിച്ചിരുന്ന ഈസ്റ്റ് ദില്ലി മാന്‍ഡവാലി സ്വദേശി 28 കാരനായ അസദ് അഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഡീസൈറിന്റെ ഡ്രൈവറെ ബുലന്ദശഹറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ലംബോര്‍ഗിനി കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News