ബഹിരാകാശ ശാസ്ത്രജ്ഞന്‍ കേരളത്തിന്റെ ശാസ്ത്ര ഉപദേശകന്‍ ആകുമ്പോള്‍

ആദ്യമായിട്ടാണ് കേരളത്തിന് അതിന്റെ വികസനമുന്നേറ്റത്തിനു ഒരു ശാസ്ത്രജ്ഞനെ ഉപദേശകനായി ലഭിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യ മനുഷ്യരാശിക് സുഖ പ്രദമാകാന്‍ ജീവിതം സന്തോഷപൂര്‍വമാകാന്‍ ശാസ്ത്ര ഗവേഷണ ഫലങ്ങളെ പ്രവര്‍ത്തികതയിലേക്കു കൊണ്ടുവരികയാണ് നമ്മുടെ ലക്ഷ്യമെന്ന് ഇന്ത്യയിലെ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും പത്മശ്രീ പുരസ്‌കാര ജേതാവും 40 വര്‍ഷകാലം ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച് ഓര്‍ഗിനൈസഷന്‍ (ISRO ) മുന്‍ ഡിറെക്ടറും കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ആയ മാധവന്‍ ചന്ദ്രദത്തന്‍ (എം സി ദത്തന്‍) അമേരിക്കന്‍ ഹൃസ്വ സന്ദര്‍ശനത്തിനടയില്‍ കൈരളിടിവിയോട് പറഞ്ഞു.

ശാസ്ത്ര സാങ്കേതിക പുരോഗതിയെ നമ്മള്‍ദൈനംദിന ജീവിതത്തിന്റെ പുരോഗതിക്കു വേണ്ടി മാറ്റുമ്പോള്‍ പരിസ്ഥിതിക് പരിക്ക് പറ്റാതെ നോക്കുകയാണ് കേരളസര്‍ക്കാര്‍ ശ്രമിക്കുന്നത്. കൃത്യമായിട്ട് എല്ലാ ഡിപ്പാര്‍ട്‌മെന്റിലും പ്രക്ര്‍തിയുടെ സംരക്ഷണം ഉറപ്പുവരുത്തി.

ജലത്തിനും,വായുവിനും മണ്ണിനും ദോഷം വരാതെ പ്രകൃതി വിഭവങ്ങളെ വരുന്ന തലമുറക്കായി ബാക്കി വെക്കണമെന്ന വിചാരത്തോടെ ഇപ്പോള്‍ ഉപയോഗിക്കണമെന്നു ഉറച്ച തീരുമാനം ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ തണലില്‍ മറ്റു ഡിപ്പാര്‍ട്‌മെന്റുകളിലും നടപ്പില്‍ വരുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ യാണ് ഹരിത കേരളം മിഷന്റെ കീഴില്‍ തണ്ണീര്‍ തടങ്ങളും,നദികളും,തോടുകളും വൃത്തിയാകാന്‍ ശ്രമിക്കുന്നത്. നമ്മുക്ക് കേരളത്തിലെ വനത്തെ സംരക്ഷിക്കണം. മരങ്ങള്‍ വച്ചുപിടിപ്പിക്കണം,കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കുഉള്ള അടിസ്ഥാന കാരണങ്ങള്‍ക്ക് അങ്ങനെ പരിഹാരമുണ്ടാകാനും സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രകൃതിയെ സംരിക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.

ഇതിന്റെ ഭാഗമായി തണ്ണീര്‍ തടങ്ങളും മലകളും തോടുകളും പാടങ്ങളും നികത്തി കെട്ടിടസമുച്ചയങ്ങള്‍ കെട്ടിപോകുന്നത് ഒരു വിട്ടുവീഴ്ച്ചയും മില്ലാതെ തടഞ്ഞിട്ടുണ്ടുണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍. ഈ ഒരു വര്‍ഷത്തിനടയില്‍ തന്റെ കൂടി ശ്രമത്തില്‍ ഐ എസ ആര്‍ ഒ യുമായി കൂടി ചേര്‍ന്ന് കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് സെന്റര്‍ (REMOTE SENSING CENTER )രൂപീകരിച്ച ഡിപാര്‍ട്‌മെന്റ് ഓഫ് പ്ലാനിംഗ് ആന്‍ഡ് എന്‍വിയോണ്മെന്റ് ഐ എസ ആര്‍ ഒ യും കൂടി സാറ്റലൈറ്റ് ഡാറ്റ ചിത്രങ്ങള്‍ വച്ചിട്ട് ജിയോ സ്‌പെഷ്യല്‍ മാപ്പിംഗ് കഴിഞ്ഞ 8 മാസമായി കേരളത്തില്‍ വളരെ ശുഷ്‌കാന്തിയോടെ നടക്കുന്നു ഇതുമൂലം കേരളത്തിന്റെ സമഗ്രമായ മാപ്പ് ഉണ്ടാകാന്‍ പോകുന്നു.

പുഴകളും മലകളും തോടുകളും ഉള്ളതുകൂടാതെ ഓരോ പ്രോപ്പര്‍ട്ടിയുടെയും സര്‍വ്വേനമ്പരും തണ്ടപ്പേരും അടിച്ചാല്‍ ലൊക്കേഷന്‍ നമ്മുക്ക് അറിയാന്‍ പറ്റും ഗൂഗിള്‍ മാപ്പു പോലെ ഭുവന്‍ (BHUVAN )മാപ് വരുന്നു. ഇങ്ങനെ സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ്എത്ര ഉണ്ടന്ന് അറിയുന്നതു മുതല്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ വരെ നമ്മുക്ക് പരിഹരിക്കാന്‍കഴിയും, 2012 ഇല്‍ ഉള്ള ഭൂമി 2017 ആ ഭൂമിയുടെ ഒരേ സ്ഥലത്തെ ചിത്രങ്ങള്‍ മാറ്റങ്ങള്‍ മനസിലാക്കാന്‍ ജിയോ സ്‌പെഷ്യല്‍ മാപ്പിങ്ങിലൂടെ പറ്റും. പ്രധാന ഡിപ്പാര്‍ട്‌മെന്റുകളെ കോര്‍ഡിനേറ്റ ചെയ്തു ജിയോ സ്‌പെഷ്യല്‍ മാപ്പിംഗ് നടപ്പില്‍ വരുന്നതിലൂടെ കേരളത്തിന്റെ ഭൂപ്രകൃതി കുറിച്ചുള്ള ചിത്രങ്ങള്‍ സഹിതം വരുമ്പോള്‍ വലിയ മാറ്റം കേരളത്തില്‍ വരും.

45 മീറ്റര്‍ വീതിയുള്ള അതിവേഗ ഹൈവേ നിര്‍മ്മാണം , എല്‍ പി ജി ഗ്യാസ് പ്ലാന്റ്‌നിന്നും പൈപ്പ് വഴി കേരളം മുഴവന്‍ പാചക ഗ്യാസ് വാട്ടര്‍ ടാപ്പ് തുറക്കുന്നതുപോലെ എത്തുമ്പോള്‍ പാചക ഗ്യാസിന്റെ ക്ഷാമം തീരുകയും ഇതിനു ലോക നിലവാരത്തിലുള്ള സുരക്ഷാ സംവിധാനമാണ് ഗ്യാസ് ടെര്‍മിനല്‍ ഐഒസി കൊച്ചിയില്‍ നടപ്പാക്കുന്നത്. ഇതിനു സുരക്ഷാ ക്രമീകരണങ്ങള്‍ പോരാ എന്ന് പറഞ്ഞു വിവാദങ്ങള്‍ ഉണ്ടാക്കി തെറ്റിദ്ധരിപ്പിച്ചു പ്രൊജക്റ്റ് തന്നെ ഇല്ലാതാകാന്‍ ചിലര്‍ ശ്രമിക്കുന്നു.

പ്രൊജക്റ്റ് ഡിലെ ആക്കാന്‍ നോക്കുന്ന ട്രക്ക് ലോബികള്‍ക്കു ഒന്നും വഴങ്ങുന്നു മുഖ്യ മന്ത്രിയല്ല ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ജനങ്ങളുടെ ആശങ്കകള്‍ക്കു പരിഹാരം കണ്ടു വികസന ശ്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാകാന്‍ കഴിവുള്ള മുഖ്യമന്ത്രിയെയാണ് ഈ ഒരു വര്‍ഷം കൊണ്ട് താന്‍ അടുത്തറിഞ്ഞത് എന്ന് ദത്തന്‍ പറയുകയുണ്ടായി. വികസന കാര്യത്തിലോ ഇന്‍ഫ്രാസ്റ്റ്ക്ട്ര്‍ ടെവ ലോപ്‌മെന്റിന്റെ കാര്യത്തില്‍ ആയാലും ഒന്നോ രണ്ടു മാധ്യമങ്ങളോ കപട പരിസ്ഥിതി വാദികളോ വിവാദം ഉണ്ടാക്കി പ്രൊജെക്ടുകള്‍ ഇല്ലാതാകാന്‍ ശ്രമിച്ചാല്‍ പ്രോജെക്ടില്‍ നിന്ന് പിന്മാറുന്ന നയമല്ല ഈ സര്‍ക്കാരിന്റേത എന്നാണ് തന്റെ അനുഭവുമെന്നും ദത്തന്‍ പറഞ്ഞു.

കേരളത്തില്‍ ഉടന്‍ എല്‍ പി ജി ഗ്യാസ് പ്ലാന്റും ,45 മീറ്റര്‍ വീതിയുള്ള അതിവേഗ ഹൈവേയും ശുചിത്വ മിഷിനിലൂടെ കേരത്തില്‍ മാലിന്യ നിര്‍മാര്‍ജ്ഞനവും എല്ലാ പഞ്ചായത്തു മുനിസിപ്പാലിറ്റികളിലും ഉടന്‍ നടപ്പാക്കാന്‍ ഉത്തരവ് ഉണ്ടാകും. ഇതിനായി വിദേശ മലയാളികളുടെ ഇന്‍വെസ്റ്റ്‌മെന്റ് ഇതിനോടകം തന്നെ വയനാട് ജില്ലയില്‍ പരീക്ഷിച്ചു കഴിഞ്ഞു. പ്ലാസ്റ്റിക്, ചില്ലുകള്‍ റീയൂസ് ചെയ്യുന്ന യൂണിറ്റുകള്‍ തുടങ്ങി കഴിഞ്ഞു. ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റുന്ന സംവിധാനം നിലവില്‍ നന്നായി പ്രവര്‍ത്തിക്കുന്നു. മുനിസിപ്പാലിറ്റി, പഞ്ചായത്തുകളെ അവരുടെ പ്രധാന ജോലി അതാതു പ്രദേശങ്ങളിലെ പുഴകളും തോടുകളും വീടുകളും മാലിന്യവിമുക്തമാക്കുക എന്ന കര്‍ത്യവ്യം പൂര്‍ത്തിയാകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കാന്‍ തീരുമാനിച്ചു. കൂടാതെ ആധൂനിക സാങ്കേതിക വിദ്യ ഉപയോഗിച്ച പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും.

കേരളത്തിന് ആവശ്യമായ തൊഴില്‍മേഖല ഐ ടി യും ടൂറിസവും തന്നെ ആ മേഖലകളെ കൂടുതല്‍ ആശ്രിയിച്ചാല്‍ കൂടുതല്‍ മുന്നേറാന്‍ പറ്റുമെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് കേരളീയര്‍ കേരളം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദിച്ചതിന് കേരളത്തില്‍ പ്രവാസികളായ ബംഗാളികളും ആസാമികളും കേരളത്തില്‍ വന്നു മേലനങ്ങി ജോലി ചെയിതു കോടികള്‍ നേടുന്നു. മേലനങ്ങിയുള്ള പണിക്ക് 750 രൂപ കിട്ടും 20 ദിവസം ജോലി ചെയ്താല്‍ 15000 രൂപകിട്ടും. എന്നാല്‍ ഫാനിന്റെ അടിയില്‍ ബിസിനസ് സ്ഥാപനത്തില്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്താല്‍ മാസം 4000 രൂപയെ കിട്ടു.

ബിരുദാധാരികള്‍ക്കു അതുമതി. വ്യജമായ തൊഴില്‍ ബോധം, കഌന്‍ ചെയ്യുന്ന ജോലി, കൃഷിപ്പണി, കണ്‍സ്ട്രക്ഷന്‍ പണി, റോഡ് പണിക്കു ഒന്നിനും കേരളീയര്‍ക്ക് കേരളത്തില്‍ വയ്യ ഈ ജോലികള്‍ ചെയ്താല്‍ ദിവസം 1000 രൂപ വരെ കിട്ടും. എന്നാല്‍ മലയാളി, മാസം 4000 രൂപയുടെ ഓഫീസ് ജോലി തേടി പോകുന്നു. 12 വര്‍ഷം ഐ എസ് ആര്‍ ഒ യില്‍ ജോലി ചെയ്ത മഹാനായ മുന്‍ ഇന്ത്യന്‍ പ്രെസിഡെന്റ് അബ്ദുല്‍ കലാം രാവിലെ പേപ്പര്‍ കെട്ടുകള്‍ വീടുകളില്‍ എത്തിച്ചാണ് സ്‌കൂള്‍ ഫീസ് നല്കിയിരുന്നത്. ഇന്ന് പേപ്പറുകള്‍ വീടുക ളില്‍ ഇടാന്‍ ആളെ കിട്ടാനില്ല , അതുകൊണ്ടു തന്നെ തൊഴില്‍ രംഗം കൂടുതല്‍ മെക്കനൈസ്ഡ് ആക്കണം.

കൃഷിയിടങ്ങളില്‍ ഉപയോഗിച്ച് തുടങ്ങി പാടങ്ങളിലും തടാകങ്ങളിലും ഉള്ള പോളകള്‍ മാറ്റാന്‍ അമേരിക്കന്‍ നിര്‍മിതാ മിഷന്‍ ഉപയോഗിച്ച മാറ്റി കൃഷിക്ക് ഉപയുക്തമാക്കും. ഇതിന് കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി ശുപാര്‍ശ ചെയ്യും. ഗ്രൂപ്പ് ഫാര്‍മിംഗിലൂടെ കൂടുതല്‍ വിളവ് നേടാന്‍ കഴിയുന്നു. ആവശ്യമായ പച്ചക്കറികള്‍ അവനവന്റെ ടെറസില്‍ തന്നെ ഉണ്ടാകാന്‍ മലയാളി പഠിച്ചുവരുന്നു. വ്യജമായ തൊഴില്‍ ചിന്തക്കു അടിമയാകാതെ 4000 രൂപയുടെ ജോലി ചെയ്തിട്ടു പതിനയ്യായിരും രൂപ ബംഗാളിക്കും ആസാമിക്കും കൊടുത്തുവിടാന്‍ എത്ര കാലം നമ്മുക്ക് പറ്റും.
ശാസ്ത്രവിഷങ്ങളില്‍ ബിരുദാന്തര ബിരുദവും ഡോക്ടറേറ്റ് നേടിയ മലയാളി കൈയില്‍ മന്ത്ര ചരടും രക്ഷാബന്ധനും കെട്ടിനടക്കുന്നു. ജോലിക്കുള്ള ഇന്റര്‍വ്യൂനു പോകുന്ന വഴിക്ക് പൂച്ച വിലങ്ങം ചാടിയാല്‍ ദുശ്ശകുനമെന്നു പറഞ്ഞു ഇന്റര്‍വ്യൂന് പോകാത്ത ശാസ്ത്ര ബിരുധധാരി. എന്നാല്‍ വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്ത സാധാരണക്കാരന്‍ ഒരു മന്ത്ര വാദത്തിനും വഴങ്ങാതെ രാഹുകാലം നോക്കാതെ ജോത്‌സ്യന്മാര്‍ക് വഴങ്ങാതെ മുന്‍പോട്ടു പോകുന്നു.

ഇതെങ്ങനെ നോക്കിക്കാണുന്നു എന്നതിന് ശാസ്ത്രം പഠിച്ചതുകൊണ്ടുകാര്യമില്ല ശാസ്ത്രബോധം തലയില്‍ കയറിട്ടില്ല എന്നതാണ് കാരണമെന്നു പറഞ്ഞു. റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ രാഹുകാലം നോക്കാറില്ല അത് നടക്കില്ല കാരണം കൌണ്ട്‌ഡൌണ്‍ ചെയ്തിട്ടു പലപ്പോഴും ഹോള്‍ഡ് ചെയ്യേണ്ടി വരും. വിശ്വാസവും അന്ധവിശ്വാസവും രണ്ടാണ് ഏതെങ്കിലും ശക്തിയോടുള്ള വിശ്വാസം പലപ്പോഴുംമനസിന് ഉത്തേജനം നല്കുന്നതാണെങ്കില്‍ ആകട്ടെ മറിച്ചു അന്ധവിശ്വാസം മനുഷ്യനെ പുറകോട്ടു നടത്തുന്നതാണ്.

ശാസ്ത്രം എന്ന വാക്കിന്റെ നിര്‍വചനം ഭൗതിക ലോകത്തിന്റെ ഉല്പത്തി, പ്രവര്‍ത്തനം, മാറ്റം, പരിണാമം എന്നി കാര്യങ്ങളെ കുറിച്ച് നിരീക്ഷണവും പരീക്ഷണവും കൊണ്ടുള്ള പഠനമാണ് ശാസ്ത്രം. ആത്മിയ കാരിയങ്ങള്‍ ശാസ്ത്രത്തില്‍ വരുന്നില്ല, മറിച്ചു അതിനു മനസുമായാണ് ബന്ധം, നമ്മുടെ വിശ്വാസത്തെ അപ്‌ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. യുക്തിപരമായിട്ടു സമീപിക്കുകയാണ് വേണ്ടത് പൂച്ച കുറുകെ ചാടുന്നത് ദുഃശ്ശകുനമാണെന്ന് മനസ്സില്‍ ഉണ്ടെങ്കില്‍ ഓരോ തവണയും പൂച്ച വട്ടം ചാടിയിട്ടും കാര്യങ്ങള്‍ വിജയകരമായി നടക്കുന്നെണ്ടെങ്കില്‍, നമ്മുടെ അറിവ് വച്ച് അപ്‌ഡേറ്റ് ചെയ്യണം. പൂച്ച വട്ടം ചാടിയിട്ടും നടന്ന കാര്യങ്ങളാണ് കൂടുതല്‍ എങ്കില്‍ അത് ഒരു ദുഃശ്ശകുനമല്ലെന്നു ബോധ്യം നമ്മളില്‍ ഉണ്ടാകും.

തന്റെ ഒരു വര്‍ഷത്തെ ശാസ്ത്ര ഉപദേഷ്ടാവ് എന്ന ഉത്തരവാദിത്തത്തില്‍ എന്തെല്ലാം വിവാദങ്ങള്‍ സംസ്ഥാനത്തു ഉണ്ടായാലും കേരളത്തിന്റെ വികസന കാര്യത്തില്‍ മുഖ്യ മന്ത്രിക്കും സര്‍ക്കാരിനും നല്ല ഇച്ഛാശക്തിയുള്ളതു തനിക്കു ബോധ്യമുണ്ട്. കാരണം ഒരുവര്‍ഷത്തിനിടയില്‍ ഉണ്ടായ കോണ്‍ട്രോവേഴ്‌സില്‍ കാര്യങ്ങളില്‍ ഒന്നിലും സര്‍ക്കാരിന്റെ ഭാഗത്തു പാളിച്ച കാണുന്നില്ലായെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ചില മാധ്യമങ്ങള്‍ കിണഞ്ഞു ശ്രമിച്ചിട്ടും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറ്റം പറയാന്‍ കഴിയുന്നില്ല.

ചുമ്മാ താത്കാലിക വിവാദം ഉണ്ടാക്കാനല്ലാതെ അത് തന്നെ പുതിയ വിവാദം ഉണ്ടാകുമ്പോള്‍ പഴയതു പോകും. പാവപെട്ട മനുഷ്യരെ സംരക്ഷിക്കുന്നത്തില്‍ ശ്രദ്ധയുള്ള സര്‍ക്കാരാണ് ഇത്. ഭരണ തലത്തില്‍ മുന്‍പ് പോലെ അഴിമതി ഒട്ടുമില്ല. നിലവിലുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്ല സംവിധാനങ്ങള്‍ ഒരുക്കിയപ്പോള്‍ മികച്ച നിലവാരും പുലര്‍ത്തുന്നതായി കണ്ടു സര്‍ക്കാര്‍ സ്‌കൂളുകള്‍. നല്ല ആര്‍ജവമുള്ള മന്ത്രിമാരും, ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയും, പുതിയ കാഴ്ചപ്പാടും പ്രതീക്ഷയോടെ കാണുന്നതായി ഇന്ത്യയിലെ മികച്ച ബഹിരാകാശ ശാസ്ത്രജ്ഞനായ ഈ മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രഞ്ജന്‍ പറഞ്ഞു നിര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here