ചോദിക്കുന്ന ശമ്പളം നല്‍കാമെന്ന് പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ വരുന്നില്ല

മലപ്പുറം: ആവശ്യപ്പെട്ട ശമ്പളം നല്‍കാമെന്നു പറഞ്ഞിട്ടും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ വരുന്നില്ല. 107 ഡോക്ടര്‍മാര്‍ക്ക് നിയമനം നല്‍കിയിട്ടും ഇതുവരെ ചുമതലയേറ്റത് 15 പേര്‍ മാത്രം. ഇവരില്‍ ചികിത്സാ വിഭാഗത്തിലേക്ക് കിട്ടിയത് അഞ്ചുപേരെ മാത്രമാണെന്നതാണ് മറ്റൊരു കാര്യം.

ഡി എം ഇ മുഖേനയാണ് മറ്റുമെഡിക്കല്‍ കോളേജുകളില്‍ നിന്ന് മഞ്ചേരി ആശുപത്രിയിലേക്ക് നിയമനം നല്‍കിയത്. 45 സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്കും 62 ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്കുമായിരുന്നു നിയമനം. ജൂലൈ അഞ്ചിനകം ചുമതലയേല്‍ക്കാനായിരുന്നു നിര്‍ദേശം.

മെഡിസിനില്‍ രണ്ട്, സര്‍ജറി, ഇ എന്‍ ടി, ഒപ്താല്‍മോളജി എന്നിവയില്‍ ഒന്നുവീതം ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ചുമതലയേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here