സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ശരിയാകുന്നു; കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയില്‍ മാറ്റമില്ല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ധാരണ. MES കാരക്കോണം CSI മെഡിക്കല്‍ കോളേജ് എന്നിവരുമായാണ് സര്‍ക്കാര്‍ ധാരണയിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന പ്രകാരമാകും പ്രവേശനം. മുഴുവന്‍ സീറ്റുകളിലെക്കും സര്‍ക്കാര്‍ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടത്തും. സര്‍ക്കാര്‍ നിബന്ധനകള്‍ അംഗീകരിക്കുന്ന കോളേജുകളുമായി കരാര്‍ ഒപ്പിടാന്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രി കെ.െക ശൈലജ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയില്‍ മാറ്റം വരുത്താതെയാണ് 2 സ്വാശയ മെഡിക്കല്‍ കോളേജുകളും സര്‍ക്കാരുമായി ധാരണയിലെത്തിയത്. സര്‍ക്കാരിന് വിട്ടുനല്‍കുന്ന 50 ശതമാനം സീറ്റില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് 25,000 രൂപയും ബാക്കിയുള്ള 30 ശതമാനത്തില്‍ രണ്ടര ലക്ഷം രൂപയും ഫീസ് തുടരും. മാനേജ്‌മെന്റ് സീറ്റില്‍ 30 ശതമാനത്തില്‍ 11 ലക്ഷവും NRIയില്‍ 15 ലക്ഷം രൂപയും ഈടാക്കുന്നതാണ് ധാരണ. സര്‍ക്കാര്‍ നിബന്ധനകള്‍ അംഗീകരിക്കുന്ന കോളേജുകളുമായി കരാര്‍ ഒപ്പിടാന്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രി കെ.െക ശൈലജ വ്യക്തമാക്കി.
മുഴുവന്‍ സീറ്റുകളിലെക്കും സര്‍ക്കാര്‍ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടത്തും. ഈ നിബന്ധകള്‍ അംഗീകരിച്ച് മുന്നോട്ട് വരുന്ന മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫീസ് ഘടന തുടരാന്‍ തീരുമാനിച്ചതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.
ക്രോസ് സബ്‌സ്ഡി സംബന്ധിച്ചുള്ള കാര്യത്തില്‍ നിലപാട് വ്യക്തമാകുന്നതോടെ കൂടുതല്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി ധാരണയിലെത്തുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News