ഇന്ത്യ- ചൈന ബന്ധം ഉലയുന്നു; കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന് വേണ്ടി ഇടപെടുമെന്നും ഭീഷണി

ദില്ലി: അതിര്‍ത്തി തര്‍ക്കത്തില്‍ വിട്ട് വിഴ്ച്ചയ്ക്ക് തയ്യാറാകാതെ ചൈന. പ്രശ്‌നം നീണ്ട് പോയാല്‍ ഇന്ത്യക്കെതിരെ കാശ്മീര്‍ തര്‍ക്കത്തില്‍ പാക്കിസ്ഥാന് വേണ്ടി ഇടപെടുമെന്നും ചൈന. അതേ സമയം ചൈനീസ് അമ്പാസിഡറുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയെന്ന് ചൈനീസ് എബസി അറിയിച്ചു. എന്നാല്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന് വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചു.

സിക്കിമില്‍ റോഡ് നിര്‍മ്മിക്കുന്നതിനെ ഇന്ത്യ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് കാശ്മീരില്‍ സൈന്യത്തെ അയക്കുമെന്ന് പ്രകോപനപരമായ നിലപാട് ചൈന വ്യക്മാക്കിയിരിക്കുന്നത്.ചൈനീസ് ദിനപത്രമായ ഗ്ലോബല്‍ ടൈസിലെ ലേഖനത്തില്‍ ഇക്കാര്യം പറയുന്നു. ഇന്ത്യന്‍ സൈന്യം ദോകലയില്‍ ഇടപെടുന്നത് ഭൂട്ടാന് വേണ്ടിയല്ല, സ്വന്തം താല്‍പര്യം സംരക്ഷിക്കാനാണ്. ദക്ഷിണേഷ്യയില്‍ ഇന്ത്യ പുലര്‍ത്തുന്ന അധീശത്വപരമായ നിലപാടുകള്‍ അന്താരാഷ്ട്ര കീഴവഴക്കങ്ങള്‍ ലംഘിച്ച് കൊണ്ടാണന്നും ചൈനയിലെ വെസ്റ്റ് നോര്‍മല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ സ്റ്റഡീസ് തലവനായ ലോങ്ങ് സിഞ്ചല്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ജി ട്വറ്റി ഉച്ചക്കോടിയ്ക്കിടെ ചൈനീല് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നടത്തിയ ഹസ്തദാനവും ചര്‍ച്ചകളും പ്രശ്‌നം പരിഹിക്കാന്‍ ഉപയുക്തമായില്ലെന്നാണ് ചൈനീസ് നിലപാടിലൂടെ വ്യക്തമാകുന്നത്.ഇന്ത്യചൈന അതിര്‍ത്തി തര്‍ക്കത്തിനിടയില്‍ ഇതാദ്യമായാണ് കാശ്മീര്‍ വിഷയം ചൈന ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പ്രശ്‌നത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

നയതന്ത്രചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയും വ്യക്തമാക്കി.അതേ സമയം ചൈനീസ് സ്ഥാനപതിയുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയതായി ദില്ലിയിലെ ചൈനീസ് എബസി അറിയിച്ചു.ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി എബസിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍ വാര്‍ത്ത രാഹുലിന്റെ ഓഫീസ് നിഷേധിച്ചു. കൂടിക്കാഴ്ച്ച നടന്നിട്ടില്ല.ഇതിന് പിന്നാലെ എബസിയുടെ വെബ്‌സൈറ്റില്‍ നിന്നും കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള വാര്‍ത്ത പിന്‍വലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News