ദില്ലി: കശ്മീരില്‍ നുഴഞ്ഞ് കയറ്റം നടത്തിയ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ലഷ്‌കറെ തയിബയക്ക് സഹായങ്ങള്‍ നല്‍കിയിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയേയും സൈന്യം പിടികൂടി. ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കാശമീരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു. അതേസമയം കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവിന് വിസ നിഷേധിച്ച പാക്ക് നടപടിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു.
ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ വാഴ്ത്തി പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് എതിരെ ഇന്ത്യ ശക്തമായ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് നൗഷേര മേഖലയില്‍ പാക്ക് പ്രകോപനം മൂര്‍ച്ഛിച്ചത്.നൗഷേര മെഖലയില്‍ നുഴഞ്ഞ് കയറ്റ ശ്രമം നടത്തിയ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ടെറിട്ടോറിയല്‍ ആര്‍മി തലവനും ഭാര്യയും കൊല്ലപ്പെട്ടിരുന്നു.ലഷ്‌കറെ തയിബയക്ക് സഹായങ്ങള്‍ നല്‍കിയിരുന്ന ഉത്തര്‍പ്രദേശിലെയും കാശ്മീരിലെയും രണ്ട് യുവാക്കളെ ഇന്ത്യ സൈന്യം പിടികൂടി.അതേസമയം പാക്ക് സൈനിക കോടതി വധശിക്ഷയക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവിന് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചതില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു.
വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാക്ക് വിദേശകാര്യമന്ത്രി സര്‍താജ് അസീസിന് കത്ത് നല്‍കിയിട്ടും മറുപടി ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.പാക്കിസ്ഥാനില്‍ നിന്നുളഌകാന്‍സര്‍ രോഗിക്ക് വിദ്ഗത്ത ചികിത്സയക്കായി വിസ അനുവദിച്ചില്ലെന്ന പാക്ക് വാദം തള്ളിയ ഇന്ത്യ മെഡിക്കല്‍ വിസയക്ക് അപേക്ഷിച്ചാല്‍ ഉടനടി നല്‍കുമെന്നും വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.