ഫ്‌ലോറിഡ: ചതുപ്പില്‍ തകര്‍ന്നുവീണ് ചെറുവിമാനത്തില്‍ കുടുങ്ങിയ ആളെ മുതല ആഹാരമാക്കിയ ദൃശ്യം ഫ്‌ലോറിഡയിലെ ഒരു വാര്‍ത്താചാനലാണ് പുറത്തുവിട്ടത്. എവര്‍ഗ്ലേഡ്‌സില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നാലാം ദിവസം കണ്ടെത്തുമ്പോഴാണ് പൈലറ്റിന്റെ ശരീരം മുതല ആഹരാമാക്കിയ നിലയില്‍ കണ്ടെത്തിയത്.
മുതലകള്‍ ഭക്ഷണമാക്കുന്ന സമയത്ത് ഇയാള്‍ക്ക് ജീവനുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. വിമാനങ്ങള്‍ വാടകയ്ക്കു കൊടുക്കുകയും പരിശീലനം നടത്തുകയും ചെയ്യുന്ന ഡീന്‍ ഇന്റര്‍ നാഷണല്‍ കമ്പനിയുടേതാണ് തകര്‍ന്നുവീണ ചെറു വിമാനം. അധികൃതരുടെ അനുവാദം ഇല്ലാതെയാണ് പൈലറ്റ് വിമാനവുമായി പോയതെന്നാണ് കമ്പനിയുടെ വിശദീകരണം.
അപകട സമത്ത് ഒറ്റ എന്‍ജിന്‍ വിമാനം പറത്തിയ പൈലറ്റിന്റെ പേര് വിമാന കമ്പിനി പുറത്തുവിട്ടില്ല. പൈലറ്റ് മാത്രമാണ് ആ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. രാത്രി ഒന്‍പതരയോടെയാണ് വിമാനം കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്. ചതുപ്പില്‍ നിന്ന് 13 കിലോമീറ്റര്‍ ഉള്ളിലായതിനാല്‍ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല.
പിന്നീട് ഹെലികോപ്റ്ററില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ വാര്‍ത്താചാനല്‍ സംഘമാണ് ഭീകര ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശരീരത്തിന്റെ ഏറെ ഭാഗവും മുതലകള്‍ ആഹാരമാക്കിയതായി പിന്നീടെത്തിയ രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.