കോഴിവിലയെ എതിര്‍ത്തവര്‍ കാണുന്നില്ലെ; സര്‍ക്കാര്‍ വിലയില്‍ കോഴി വില്‍പ്പന; കച്ചവടം പൊടിപൊടിക്കുന്നു

കോഴിക്കോട്: സര്‍ക്കാര്‍ വിലയില്‍ കോഴി വില്‍പ്പന ആരംഭിച്ച കടയില്‍ കച്ചവടം പൊടിപൊടിക്കുന്നു. കോഴി വ്യാപാരികളുടെ കടയടപ്പ് സമരത്തിനിടെയാണ് സര്‍ക്കാര്‍ വിലയില്‍ നടക്കാവിലെ കോഴിക്കച്ചവടം. 157 രൂപയാണ് ഒരു കിലോഗ്രാം കോഴിയിറച്ചിയ്ക്ക കടയുടമ ഈടാക്കുന്നത്.

ഒരു കിലോ കോ‍ഴിക്ക് 87 രുപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വില. കോ‍ഴിയിറച്ചിയുടെ കാര്യത്തില്‍ കിലോയ്ക്ക്  157 രൂപയാണ്.

കോഴിവ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിച്ച ദിവസം തന്നെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴിക്കോട്ടെ ഈ കോഴിക്കച്ചവടം. നടക്കാവിലെ കോഴിവില്‍പ്പന കടയില്‍ വന്‍ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ വിലയില്‍ വില്‍പ്പനയെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് കച്ചവടം. ഒരു കിലോ ഇറച്ചിയുടെ വില 157 രൂപ. കഴിഞ്ഞ ദിവസത്തേക്കാള്‍ 31 രൂപ കുറച്ചാണ് ഇന്നത്തെ വില്‍പ്പന. വിവരം അറിഞ്ഞ് കോഴിയിറച്ചി തേടി ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തുന്നു.

സി പി ആര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളളതാണ് ഈ ഔട്ട്‌ലെറ്റ്. ഇവരുടെ മറ്റ് സ്ഥാപനങ്ങളിലും ഇതേ നിരക്കിലാണ് വില്‍പ്പന. സ്വന്തം ഫാമില്‍ നിന്നുളള കോഴികളാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. അതേസമയം സമരം ചെയ്യുന്നവരുടെ ഭാഗത്ത് നിന്ന് ഫോണിലൂടെ ഭീഷണിയുണ്ടെന്ന് കാണിച്ച് കടയുടമ പോലീസില്‍ പരാതി നല്‍കി. വരും ദിവസങ്ങളിലും സര്‍ക്കാര്‍ വിലയില്‍ വില്‍പ്പന തുടരാനാണ് ഇവരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News