
ദില്ലി: തെരുവുനായയുടെ ആക്രമണം തടയാന്‍ നിയമപരമായ നടപടികള്‍ വേണമെന്നാണ് കോടതി നിര്‍ദ്ദേശം. തെരുവുനായ ആക്രമണം സംബന്ധിച്ച തല്‍സ്ഥിതി വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. അക്രമത്തില്‍ പരുക്കേറ്റവരുടൈയും മരിച്ചവരുടെയും വിശദാംശങ്ങള്‍,നഷ്ടപരിഹാരം നല്‍കിയതിന്റെ കണക്കുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
എന്ത് കൊണ്ടാണ് കേരളത്തില്‍ മാത്രം തെരുവുനായ ആക്രമണം രൂക്ഷമാകുന്നതെന്നും കോടതി ചോദിച്ചു.അതേ സമയം തെരുവുനായകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിന് ജോസ് മാവേലി സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. നായ്ക്കളെ കൊന്നൊടുക്കിയതിന് ജോസ് മാവേലി കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
തെരുവില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ പുനരധിവാസം സംബന്ധിച്ച് സംസ്ഥാന നിയമമാണോ കേന്ദ്ര ചട്ടങ്ങളാണോ ബാധകമെന്ന കാര്യത്തില്‍ കോടതി സെപ്തംബര്‍ 15 ന് കേസ് പരിഗണിക്കുമ്പോള്‍ വ്യക്തത വരുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here