പിണറായിയെ വാഴ്ത്തി കാന്തപുരവും; സെന്‍കുമാറിനെ പൊലീസ് മേധാവിസ്ഥാനത്ത് മാറ്റിയ തീരുമാനം ദീര്‍ഘവീക്ഷണമുള്ളത്

കോഴിക്കോട്: സെന്‍ കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ പിണറായിയുടെ തീരുമാനം ദീര്‍ഘവീക്ഷണമുള്ളതായിരുന്നുവെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സെന്‍കുമാര്‍ നടത്തിയ അഭിപ്രായം ഒരു സാധാരണക്കാരനില്‍ നിന്നുപോലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

മതങ്ങള്‍ തമ്മില്‍ തല്ലിയ്ക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ സെന്‍കുമാര്‍ നടത്തിയത് എന്നും ഡി ജി പി ആയിരുന്ന കാലത്തും ഇതേ നിലപാടാണൊ സെന്‍കൂമാര്‍ കൈക്കൊണ്ടത് എന്ന് ആക്കാലത്തെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പുനപരിശോധന നടത്തമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News