ദിലീപിനെ അല്‍പ്പസമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും; പൊലീസ് നീക്കം അതീവ രഹസ്യമായി

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ അല്‍പ്പസമയത്തിനകം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. താരത്തെ കസ്റ്റഡില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ ദിലീപിനും പങ്കുണ്ടെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗൂഡാലോചന കേസിലാണ് അറസ്റ്റ്. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ക‍ഴിഞ്ഞ ആ‍ഴ്ച ആലുവ പൊലീസ് ക്ലബില്‍ താരത്തെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായുള്ള അന്വേഷണത്തിലാണ് ദിലീപിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News