‘വെല്‍കം ടു സെന്‍ട്രല്‍ ജയിലിലേക്കോ’; സിനിമ പേര് അന്വര്‍ത്ഥമാകുമ്പോള്‍ ദിലീപിന്റെ യാത്ര എങ്ങോട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട രാത്രിമുതല്‍ തന്നെ ദിലീപും ആരോപണ വിധേയനായിരുന്നു. ദിലീപിന്റെ പങ്ക് അന്ന് മുതല്‍ തന്നെ കേരളീയ സമൂഹം വലിയ തോതില്‍ ചര്‍ച്ചയും ചെയ്തു. താന്‍ നിരപരാധിയാണെന്ന് താരം ആവര്‍ത്തിച്ച് പറഞ്ഞ് കരഞ്ഞിട്ടും മലയാളികള്‍ സംശയത്തോടെ തന്നെയാണ് അത് കണ്ടത്.

ഒടുവില്‍ കാര്യങ്ങള്‍ അറസ്റ്റിലെത്തിനില്‍ക്കുമ്പോള്‍ ആ സംശയങ്ങളില്‍ കാര്യമുണ്ടെന്ന് വ്യക്തമാകുകയാണ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് വ്യക്തമായ പങ്കുണ്ടെന്ന് വ്യക്തമാകുകയാണ്.

ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ദിലീപിന്റെ അവസ്ഥ വെല്‍കം ടു സെന്‍ട്രല്‍ ജയിലെന്ന സ്വന്തം സിനിമ പോലെയാകുമെന്ന് പലരും പറഞ്ഞിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here