ദിലീപിനെ കസ്റ്റഡിയിലെടുത്തത് ഇന്ന് രാവിലെ; അതീവ രഹസ്യമായ പൊലീസ് നീക്കങ്ങള്‍ ഇങ്ങനെ; പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ കിട്ടിയത് നിര്‍ണായകമായി

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മലയാള ചലച്ചിത്ര ലോകത്തെ മിന്നും താരങ്ങളിലൊരാളായ ദിലീപിനെതിരായ പൊലീസ് നീക്കങ്ങളെല്ലാം അതീവ രഹസ്യമായിട്ടായിരുന്നു. ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ആഴ്ച വിളിച്ചുവരുത്തിയപ്പോള്‍ തന്നെ കാര്യങ്ങള്‍ എങ്ങോട്ടേയ്ക്കാണ് നീങ്ങുന്നതെന്നത് വ്യക്തമായിരുന്നു.

ഗൂഡാലോചനയുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു അന്വേഷണ സംഘം പിന്നീട്. പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ ലഭിച്ചത് ദിലീപിനെതിരായ തെളിവ് ശേഖരണത്തില്‍ നിര്‍ണായകമായി. പൊലീസ് ചോദ്യം ചെയ്യലില്‍ സുനി കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു.

ദിലീപും നടിയും തമ്മില്‍ മുമ്പുണ്ടായിരുന്ന റിയല്‍ എസ്റ്റേറ്റ് ബന്ധവും ആക്രമണത്തിന്റെ കാരണമായി. വ്യക്തിവൈരാഗ്യവും പ്രേരണയായെന്ന് വ്യക്തമാണ്.

വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. ദിലീപിന്റെ വാദങ്ങള്‍ ഒന്നൊന്നായി തെളിവുകള്‍ നിരത്തി പൊളിച്ച അന്വേഷണ സംഘം നിലപാട് വ്യക്തമാക്കുകയായിരുന്നു. ഉച്ച കഴിഞ്ഞതോടെ കാര്യങ്ങള്‍ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here