ഏത് ഉന്നതനായാലും രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞത് ഓര്‍മ്മയുണ്ടോ

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്ന് ആദ്യം മുതലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേസന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇക്കാര്യം മുഖ്യമന്ത്രി വീണ്ടും ഓര്‍മ്മിപ്പിച്ചിരുന്നു. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് പിണറായി സ്വന്തം ഫേസ്ബുക്ക് പേജിലും ഇത് കുറിച്ചിരുന്നു.

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് പിണറായി കേരളീയ സമൂഹത്തിന് കൃത്യമായ സൂചനയാണ് നല്‍കിയതെന്ന് വ്യക്തമാകുകയാണ് ദിലീപിന്റെ അറസ്റ്റിലൂടെ. മാത്രമല്ല സ്ത്രീകള്‍ക്കെതിരെ ആര് അതിക്രമം നടത്തിയാലും ശിക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനം കൂടിയാണ് മലയാള സിനിമയിലെ ഉന്നതന്റെ കയ്യില്‍ വിലങ്ങ് വീഴുന്നതിലൂടെ നടപ്പാകുന്നത്.

അഞ്ച് ദിവസം മുമ്പുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊച്ചിയില്‍ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നത്.
തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്റെ പിറകെയായിരുന്നു. കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴും. ഇക്കാര്യം വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഇന്ന് വിശദമായി സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News