
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് സൂപ്പര്‍ ക്ലൈമാക്‌സിലെത്തിയപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജുവാര്യറുടെ നിലപാടിന്റെ വിജയം കൂടിയായി അത് വിശേഷിപ്പിക്കപ്പെടുകയാണ്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോടനയുണ്ടെന്ന് ആദ്യമായി പറഞ്ഞത് മഞ്ജുവായിരുന്നു.
നടിആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം താരസംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഘമത്തില്‍ മഞ്ജു ഇക്കാര്യം പരസ്യമായി പറഞ്ഞതോടെയാണ് ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടന്നതും. നടിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് കൂടെനിന്ന മഞ്ജുവിന്റെ വിജയം കൂടിയാണ് ദിലീപിന്റെ അറസ്റ്റ്.
താരസംഘടനയെ വെല്ലുവിളിച്ചുകൊണ്ട് വനിതാ സംഘടനയുണ്ടാക്കിയതും മുഖ്യമന്ത്രിയെ കണ്ടതുമെല്ലാം ആക്രമണത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താന്‍ വേണ്ടിയായിരുന്നു. ഒടുവില്‍ ഗൂഢാലോചന കുറ്റത്തിന് ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീഴുമ്പോള്‍ മഞ്ജുവിന്റെ പോരാട്ടം കൂടിയാണ് ഫലപ്രാപ്തിയിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here