ഇതു താന്‍ടാ മുഖ്യമന്ത്രി; പിണറായിക്ക് കയ്യടി; സ്ത്രീ സുരക്ഷ പരമപ്രധാനമെന്ന പ്രഖ്യാപനമെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസന്വേഷണം സൂപ്പര്‍ ക്ലൈമാകിസിലെത്തിയപ്പോള്‍ മുഖ്യമന്ത്രിക്ക് കേരള ജനതയുടെ കയ്യടി. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സൂപ്പര്‍ സ്റ്റാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ ധീരത വ്യക്തമാക്കുന്നതാണെന്നാണ് ഏവരും പങ്കുവെയ്ക്കുന്ന വികാരം.

സമൂഹത്തിന്റെ നാനാതുറയിലുള്ളവരും ഇതേ വികാരം തന്നെയാണ് പങ്കുവെയ്ക്കുന്നത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം പിണറായിക്ക് കൈയ്യടിക്കുകയാണ്. മറ്റാരെങ്കിലുമായിരുന്നു സംസ്ഥാന ഭരണത്തിന്റെ തലപ്പത്തെങ്കില്‍ ഒരു പക്ഷെ പ്രമുഖ നടന്‍ രക്ഷപ്പെടുമായിരുന്നുവെന്നും അഭിപ്രായമുണ്ട്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതാണ് ദിലീപിന്റെ അറസ്റ്റിലേക്കെത്തിച്ചതെന്നാണ് വിലയിരുത്തലുകള്‍. പൊതുജനങ്ങള്‍ തെരുവില്‍ ആഹഌദപ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രകടനങ്ങളില്‍ മുഖ്യമന്ത്രിയ്ക്കുള്ള ജയ് വിളികള്‍ മുഴങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News