നടിയെ ആക്രമിച്ചതിന്റെ കാരണം വ്യക്തിപരമായ വൈരാഗ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ എന്താണ് താരത്തെ ഗുഢാലോചനയ്ക്ക് പ്രേരിപ്പിച്ചത് എന്നറിയാണ് ഏവരും കാതോര്‍ക്കുന്നത്.

വ്യക്തിപരമായ വൈരാഗ്യമാണ് ദിലീപിനെ ഇത്തരമൊരു ഗൂഢാലോചനയ്ക്കും ആക്രമണത്തിനും പ്രേരിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്. മുമ്പ് ഇരുവരും സൗഹൃദത്തിലായിരുന്ന കാലത്ത് ഒരുമിച്ച് നടത്തിയ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും വൈരാഗ്യത്തിന് കാരണമായി. പിന്നീട് ഇരുവരും വഴിപിരിഞ്ഞതോടെ കാര്യങ്ങള്‍ പ്രതികാരത്തിലേക്ക് എത്തുകയായിരുന്നു.

മഞ്ജുവാര്യരും ദിലീപും വിവാഹമോചിതരായതോടെ ആക്രമണത്തിനിരയായ നടി മഞ്ജുവിനൊപ്പം നിലയുറപ്പിച്ചത് വൈരാഗ്യം വര്‍ദ്ദിക്കുന്നതിന് കാരണമായി. ദിലീപിന്റെ രണ്ടാം വിവാഹം കഴിഞ്ഞതോടെ കാര്യങ്ങള്‍ സങ്കീര്‍ണായി. പിന്നാലെ പ്രശ്‌നങ്ങള്‍ വഷളായതോടെ ഏത് വിധേനയും നടിയെ ആക്രമിക്കാനുള്ള പദ്ധതിക്ക് കളമൊരുങ്ങുകയായിരുന്നു.

കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ ദിലീപിനും പങ്കുണ്ടെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗൂഢാലോചന കേസിലാണ് അറസ്റ്റ്. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ആലുവ പൊലീസ് ക്ലബില്‍ താരത്തെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള അന്വേഷണത്തിലാണ് ദിലീപിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News