ദിലീപ് അറസ്റ്റിലായപ്പോള്‍ നാദിര്‍ഷ എവിടെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ കൂട്ടാളി നാദിര്‍ഷ എവിടെയാണെന്നതാണ് ഏവര്‍ക്കും അറിയേണ്ടത്. ആലുവ പൊലീസ് ക്ലബില്‍ കഴിഞ്ഞ ആഴ്ച ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷയേയും ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീണുകഴിഞ്ഞിട്ടും നാദിര്‍ഷ രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിനൊപ്പം ഇന്ന് പുലര്‍ച്ചെ ചോദ്യം ചെയ്യലിനായി നാദിര്‍ഷയേയും വിളിച്ചുവരുത്തിയിരുന്നു. നാദിര്‍ഷയ്ക്ക് കേസില്‍ എത്രത്തോളം പങ്കുണ്ടെന്ന അന്വേഷണത്തിലാണ് പൊലീസിപ്പോള്‍. ഗൂഢാലോചനയില്‍ നാദിര്‍ഷയുടെ പങ്കും വ്യക്തമാകേണ്ടതുണ്ട്.

നാദിര്‍ഷയുടെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലില്‍ സത്യം പറയാന്‍ തയ്യാറാകുന്നതിനനുസരിച്ചാണ് നാദിര്‍ഷയുടെ ഭാവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News