തിരുവനന്തപുരം: പെട്രോള്‍ പമ്പ് സമരം ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അർധരാത്രിവരെയാണെങ്കിലും
സംസ്ഥാനത്തെ മിക്ക പമ്പുകളും ഇന്ന് രാവിലെ തന്നെ അടച്ചു. പല പമ്പുകളിലും നോ സ്റ്റോക്ക് ബോര്‍ഡ് ഉയര്‍ന്നു. അത്യാവശ്യം സ്റ്റോക്കുള്ള പമ്പുകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണവിധേയമായി പെട്രോള്‍ നല്‍കുന്നത്.
നാളെ പമ്പുകളില്‍ വില്‍പ്പനയുമില്ല,,സ്റ്റോക്കെടുപ്പുമില്ല. സമരം നാളെ അര്‍ധരാത്രി അവസാനിച്ചാലും ബുധനാഴ്ച മാത്രമേ സ്റ്റോക്ക് എത്തൂ. അതുവരെ ഇന്ധനക്ഷാമം തുടരുമെന്നുറപ്പാണ്. കമ്പിനി ഉടമസ്ഥതയിലുള്ള പമ്പുകള്‍ നാളെ തുറക്കുമെങ്കിലും നഗര കേന്ദ്രങ്ങളില്‍ മാത്രമാണ് ഇത്തരം പമ്പുകളുള്ളത്.
പെട്രോളിന്‍റെയും ഡിസലിന്‍റെയും വില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പെട്രോളിയം ഡീലേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ട്
പ്രതിഷേധിക്കുന്നത്. ജൂണ്‍ 16ന്നിലവില്‍ വന്ന പുതിയ വിലനിയന്ത്രണ സംവിധാനത്തില്‍ വന്‍ നഷ്ടം നേരിടുന്നതായും
ഇത് പരിഹരിക്കാമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ലെന്നും പെട്രോളിയം ഡീലര്‍മാര്‍ പറയുന്നു.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതുവഴി പൊതുജനങ്ങള്‍ക്ക് ഇന്ധനവിലയില്‍ 20 രൂപ വരെ കുറവുണ്ടാകുമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.