ടൂറിസം മേഖലയില്‍ ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി ടൂറിസം മേഖലയില്‍ ഒന്നര ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ഉത്തരവാദിത്ത ടൂറിസം അവബോധ ശില്‍പ്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

കുറഞ്ഞത് അമ്പതിനായിരം തദ്ദേശവാസികള്‍ക്ക് ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രകാരം തൊഴില്‍ പരിശീലനം നല്‍കുംഇതിന്റെ ഭാഗമായി ഈ വര്‍ഷം ഇരുപത് വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകള്‍ പുതിയതായി ആരംഭിക്കും.പരമ്പരാഗത തൊഴിലുകളായ കയര്‍കൈത്തറിമണ്‍പാത്ര നിര്‍മ്മാണം,കള്ള് ചെത്തല്‍ എന്നിവയില്‍ അധിഷ്ഠിതമായ ഗ്രാമീണ ടൂറിസംപാക്കേജുകള്‍ പ്രോത്സാഹിപ്പിക്കും

പരമ്പരാഗത തൊഴിലുകളെയുംകരകൗശല നിര്‍മ്മാണത്തെയുംഅനുഷ്ഠാന ശാസ്ത്രീയ കലകളെയും വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കുന്നത് വഴി തദ്ദേശീയര്‍ക്ക് വരുമാനം ലഭ്യമാക്കുന്ന പ്രവര്‍ത്തനം ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.സമ്പത്ത് എം.പി,ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ ഐഎഎസ്കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്ഉത്തരവാദിത്ത ടൂറിസം സംസ്ഥാന ഫീല്‍ഡ് കോഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News