
ലഖ്‌നൗ: കാമുകന്റെ വിവാഹ പന്തലില്‍ എത്തി തൊക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവതിയെയാണ് ഒടുവില്‍ കാമുകന്‍ തന്നെ താലി ചാര്‍ത്തിയത്.കാണ്‍പൂര്‍ ഹമിര്‍പുറിലെ ഒരു ക്ഷേത്രത്തില്‍വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. റിവോള്‍വര്‍ റാണിയെന്ന പേരില്‍ വാര്‍ത്തകള!ില്‍ ഇടം പിടിച്ച വര്‍ഷ സാഹുവും കാമുകന്‍ അശോക് യാദവുമാണ് സിനിമയെ വെല്ലുന്ന കഥയിലെ നായികാനായകന്‍മാര്‍.
എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്ന നാടകീയസംഭവങ്ങള്‍. വിവാഹത്തിന്റെ വക്കോളമെത്തിയശേഷം ബന്ധത്തില്‍ നിന്ന് അശോക് പിന്‍മാറുകയായിരുന്നു. ഒടുവില്‍ അശോക് മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വിവരം മനസിലാക്കിയ വര്‍ഷ വിവാഹപ്പന്തലില്‍ നിന്ന് അശോകിനെ സാഹസികമായി തട്ടിയെടുത്തു. തോക്കെടുത്ത് കാമുകന്റെ നെറ്റിയില്‍ ചൂണ്ടിയ യുവതിയെ തടുക്കാന്‍ കല്യാണത്തിന് കൂടിയ ആരും തയ്യാറായില്ല. നിമിഷങ്ങള്‍ക്കകം അശോകിനേയുംകൊണ്ട് വര്‍ഷയുടെ വാഹനം ചീറിപ്പാഞ്ഞു. ക!ഴിഞ്ഞ മെയ് 15ന് യു.പിയിലെ ബുന്ധേല്‍ഗണ്ഡിലാണ് അശോക് യാദവിന്റെ വിവാഹചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്.
എന്നാല്‍ പ്രതിശ്രുത വധുവായിരുന്ന യുവതി നല്‍കിയ പരാതിയില്‍ അശോകിനെ പൊലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തു. പിന്നീട് ജൂലൈ ഏ!ഴിനാണ് അശോക് യാദവിന് ജാമ്യം ലഭിക്കുന്നത്. അശോകിനെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ മുന്‍കൈ എടുത്തതും വര്‍ഷതന്നെയായിരുന്നു.
ഈ ദിവസം സഫലമാകാന്‍ ഒരുപാട് കാത്തിരുന്നുവെന്നും പ്രയത്‌നങ്ങള്‍ വെറുതെയായില്ലെന്നും വിവാഹശേഷം വര്‍ഷ സാഹു പ്രതികരിച്ചു. എന്നാല്‍ അശോക് യാദവിന്റെ കുടുംബം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here