സ്വകാര്യ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു; അടിസ്ഥാന ശമ്പളം 18,232 രൂപ മുതല്‍ 23,760 രൂപ വരെയാക്കി; സമരം തുടരുമെന്ന് സംഘടന

തിരുവനന്തപുരം: 8775 രൂപ അടിസ്ഥാന വേതനമായിരുന്ന സ്വകാര്യ നഴ്‌സുമാരുടെ ശമ്പളമാണ് അലവന്‍സ് സഹിതം 18,232 രൂപയാക്കി ഉയര്‍ത്തിയത്. 23,760 രൂപ വരെയാണ് വര്‍ധനവ്. 20 കിടക്കകള്‍ ഉള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് 18,232 രൂപ. 21 മുതല്‍ 100 വരെ കിടക്കകള്‍ ഉള്ള വര്‍ക്ക് 19,710രൂപ, 101 മുതല്‍ 300 വരെയുള്ളവയ്ക്ക് 20,014 രൂപ, 301 മുതല്‍ 500 വരെയുള്ള ആശുപത്രിയികള്‍ക്ക് 20,920 രൂപയും 501 മുതല്‍ 800 വരെയുള്ളവര്‍ക്ക് 22,040 രൂപയും 801 ന് മുകളില്‍ കിടക്കകള്‍ ഉള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 23,760 രൂപയുമാണ് പുതുക്കിയ ശമ്പളം.

വേതന വര്‍ധനവ് പരിഗണിച്ച് നഴ്‌സുമാര്‍ സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണെന്നും സുപ്രീം കോടതി തീരുമാനം അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും നഴ്‌സുമാരുടെ സംഘടനകള്‍ പ്രതികരിച്ചു.

UNA യുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സൂചനാ പണിമുടക്കും INA കാസര്‍ക്കോട് തിരുവനന്തപുരം ജില്ലകളിലെക്ക് അനിശ്ചിതകാല സമരം വ്യാപിപ്പിക്കാനുമാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here