തിരുവനന്തപുരം: കൊച്ചിയില്‍ സിനിമാ താരം ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തതോടെ സംസ്ഥാന പൊലീസിന് ലഭിച്ചത് ലക്ഷക്കണക്കിന് ആളുകളുടെ ബിഗ് സല്യൂട്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നായകനടന്‍ ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. കേസിലെ ഗൂഢാലോചന വിഷയത്തില്‍ ആദ്യഘട്ടത്തില്‍ തന്ത്രപരമായ മൗനം സ്വീകരിച്ച അന്വേഷണ സംഘം ഗൂഢാലോചനാ അന്വേഷണത്തില്‍ രഹസ്യ സ്വഭാവം നിലനിറുത്തുകയായിരുന്നു. ജനപ്രിയ നടന്‍ ദിലീപ് അറസ്റ്റിലാകുന്ന അവസാന നിമിഷം വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിന്റെ രഹസ്യ സ്വഭാവം നിലനിറുത്താനും മറന്നില്ല.
2017 ഫെബ്രുവരി 17 ന് കൊച്ചിയില്‍ സിനിമാ താരം ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായതു മുതല്‍ കേസന്വേഷണത്തില്‍ സംസ്ഥാന പൊലീസ് കാട്ടിയ ആര്‍ജ്ജവം ശ്രദ്ധേയമായിരുന്നു. ആക്രമണത്തിന് ഇരയായ നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ പള്‍സര്‍ സുനിയ്ക്കായുള്ള അന്വേഷണവും ഒടുവില്‍ സുനിയെയും കൂട്ടുപ്രതിയെയും അറസ്റ്റ് ചെയ്തതും പൊലീസിന്റെ വേഗതയായി കണ്ട് അഭിനന്ദിച്ചു.
പള്‍സര്‍ സുനിയുടെ കത്തും മൊബൈല്‍ ഫോണ്‍ വിവരവും പുറത്ത് വന്നത് കേസിന് മറ്റൊരു മാനം നല്‍കി.കേസില്‍ ഗൂഢാലോചനയുണ്ടെന്നു് ആദ്യം വെളിപ്പെടുത്തിയ നടി മഞ്ജുവാര്യരുടെ വാക്കുകള്‍ പൊലീസ് ഡയറിയില്‍ കുറിച്ചിട്ടു. പിന്നീട് കേസിലെ ഗൂഢാലോചന പള്‍സര്‍ സുനിയും ആവര്‍ത്തിച്ചു. നടി അക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് എല്ലാ കേന്ദ്രങ്ങളും ആവര്‍ത്തിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്ത്രപരമായ മൗനം സ്വീകരിച്ചു.
കേസന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. അങ്ങനെ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ മികച്ച ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘമായി. പിന്നെ ഗൂഢാലോചന വിഷയത്തില്‍ നടന്‍ ദിലീപ്, നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം 12 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കി.നിര്‍ണ്ണായക വിവരം ലഭിച്ച അന്വേഷണ സംഘം സിനിമാ മേഖലയിലെ മറ്റ് ചിലരെയും ചോദ്യം ചെയ്തു.
വിവരങ്ങളും ലഭിച്ച തെളിവുകളും ഒന്നും പുറത്തു പോകാതെയുള്ള കരുതല്‍ നടപടി സ്വീകരിച്ച് അന്വേഷണ സംഘം കേസിന്റെ രഹസ്യ സ്വഭാവം കാത്തു. ഒടുവില്‍ ചില പുതിയ തെളിവുകള്‍.അറസ്റ്റിലേക്ക് നീങ്ങുന്ന നീക്കങ്ങള്‍. ദിലീപിനെ കസ്റ്റഡിയിലെടുത്തതു മുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതു വരെ ഒന്നും ചോരാതെ അന്വേഷണ സംഘം ജാഗ്രത കാട്ടുകയായിരുന്നു.
കൃത്യമായ തെളിവുകള്‍… അറസ്റ്റ്.തുടര്‍ നടപടികള്‍. എല്ലാം ഹൈലികോണ്‍ഫിഡന്‍ഷ്യല്‍.. അങ്ങനെ സംസ്ഥാന പൊലീസിന് ലക്ഷക്കണക്കിനാളുകളുടെ ബിഗ് സല്യൂട്ട്… സംസ്ഥാന പൊലീസ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇതാണ് കേരള പൊലീസ്.. ഇങ്ങനെയായിരിക്കും സംസ്ഥാന പൊലീസ്…
Get real time update about this post categories directly on your device, subscribe now.