അഭിമാനപോരാട്ടത്തില്‍ നീതി ലഭിക്കണം; സര്‍ക്കാരിലും അന്വേഷണത്തിലും പൂര്‍ണവിശ്വാസമെന്നും വനിതാ താരസംഘടന

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായതോടെ പ്രതികരണവുമായി ചലച്ചിത്രമേഖലയിലെ വനിത സംഘടനയും രംഗത്തെത്തി. സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സര്‍ക്കാരിലും അന്വേഷണത്തിലും വിശ്വാസമുണ്ടെന്നും വിമന്‍ ഇന്‍ സിനിമ കളക്ടീവ് വ്യക്തമാക്കി.

പ്രതികരണത്തിന്റെ പൂര്‍ണരൂപം
ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവണ്‍മെന്റിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ട്… പോരാടുന്നവള്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News