സത്യം ജയിക്കുന്നു; ദിലീപിന്റെ അറസ്റ്റില്‍ രമ്യാ നമ്പീശന്റെ കടുത്ത പ്രതികരണം

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായതോടെ പ്രതികരണവുമായി ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ രംഗത്തെത്തി. സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സര്‍ക്കാരിലും അന്വേഷണത്തിലും വിശ്വാസമുണ്ടെന്നും വിമന്‍ ഇന്‍ സിനിമ കളക്ടീവ് വ്യക്തമാക്കിയതിനു പിന്നാലെ രമ്യ നമ്പീശനും പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യയുടെ പ്രതികരണം. സത്യം ജയിക്കുന്നുവെന്നാണ് രമ്യ വ്യക്തമാക്കിയത്. കൂട്ടികാരിക്കൊപ്പം അവസാനം വരെയെന്നും രമ്യ കുറിച്ചു. കേരളപൊലീസിന് ബിഗ് സല്യൂട്ട് നല്‍കിയ രമ്യ വനിതാ സംഘടനയുടെ പോസ്റ്റ് ഷെയറും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News