ദിലീപ് റിമാന്‍ഡില്‍; ജാമ്യമില്ല; ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി; ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷകന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷകന്‍ രാം കുമാര്‍ വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റി. കസ്റ്റഡിയിൽ വിടണമെന്ന പൊലീസിന്റെ ആവശ്യം മജിസ്ട്രേറ്റ് അംഗീകരിച്ചില്ല. അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലർച്ചെ ആറുമണിയോടെയാണ് ആലുവ പൊലീസ് ക്ലബിൽനിന്ന് ദിലീപിനെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News