ദിലീപിനെ കൂക്കിവിളിച്ച് പൊതുജനം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് താരത്തിന്‍റെ ആദ്യ പ്രതികരണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടന്‍ ദിലീപിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി പുറത്തിറക്കിയപ്പോള്‍ പൊതുജനങ്ങള്‍ കൂക്കിവിളിച്ചാണ് സ്വീകരിച്ചത്. ദിലീപിനെ ഹാജരാക്കിയ അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍ അണിനിരന്നു.

കാട്ടുകള്ളന്‍ ജയിലിലേക്ക് എന്ന് പോലും ജനങ്ങള്‍ വിളിച്ചുപറഞ്ഞു. സഹപ്രവര്‍ത്തകയ്‌ക്കെതിരെ ഇത്തരം ക്രൂരകൃത്യം ചെയ്യാന്‍ എങ്ങനെ സാധിച്ചെന്നും പലരും വിളിച്ചു ചോദിക്കുകയായിരുന്നു.

അതേസമയം കസ്റ്റഡില്‍ എടുത്ത ശേഷമുള്ള താരത്തിന്റെ ആദ്യ പ്രതികരണവും പുറത്തുവന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ദിലീപ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here