കുടുക്കിയതാണ്; നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപിന്റെ പ്രതികരണം

കൊച്ചി: ഇന്നലെ കസ്റ്റഡില്‍ എടുത്ത ശേഷമുള്ള ദിലീപിന്റെ ആദ്യ പ്രതികരണം പുറത്തുവന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ദിലീപ് പറഞ്ഞത്. തനിക്ക് കേസുമായി ബന്ധമില്ലെന്നും തന്നെ കുടുക്കിയതാണെന്നും താരം പറഞ്ഞു.

തെറ്റ് ചെയ്യാത്തിടത്തോളം ഭയമില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പുറത്തിറക്കിയപ്പോഴാണ് താരം പ്രതികരിച്ചത്. എന്നെ കുടുക്കിയതാണെന്നും കാലം സത്യം തെളിയിക്കുമെന്നും ദിലീപ് വിളിച്ചുപറഞ്ഞു.
ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും മജീസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനൂപ് മജിസ്ട്രറ്റിന്റെ വസതിയില്‍നിന്ന് പുറത്തുവന്നത്. ദിലീപിനെതിരായ തെളിവുകള്‍ കൃത്രിമതെളിവുകളാണെന്ന് അഡ്വ രാം കുമാര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News