ജയിലിലായ ദിലീപിന് വീണ്ടും പണി; താരസംഘടന അമ്മയില്‍ നിന്നും പുറത്താക്കും

കൊച്ചി: നടി ആക്രമിക്കിപ്പട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തി ജയിലിലായ ദിലീപിനെ തള്ളാന്‍ താരസംഘടനയായ അമ്മയും തയ്യാറെടുക്കുന്നു. താരസംഘടയില്‍ നിന്നും ദിലീപിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വ്യക്തമാകുന്നത്. രണ്ടു മക്കളേയും ഒരുപോലെ സംരക്ഷിക്കുമെന്ന നിലപാടാണ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ അമ്മ സ്വീകരിച്ചത്.

എക്‌സിക്യൂട്ടീവ് അംഗംകൂടിയായ ട്രഷറര്‍ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം പൊതുയോഗത്തിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കാനാണ് സാധ്യത. അമ്മ പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഇന്നസെന്റ് ആശുപത്രി വിട്ടാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News