ദിലീപിന് ഇളവില്ല; 5 റിമാന്‍ഡ് പ്രതികള്‍ക്കൊപ്പം ജയിലിലടച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടന്‍ ദിലീപിനെ ജയിലിലടച്ചു. ദിലീപിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ആലുവ സബ് ജയിലില്‍ അഞ്ച് തടവുകാര്‍ക്കൊപ്പമാണ് താരത്തെ കിടത്തിയിരിക്കുന്നത്.
അതേസമയം ദിലിപിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.പൊലീസ് കസ്റ്റഡി അപേക്ഷയും നാളെ സമര്‍പ്പിക്കും. 3 ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് പൊലീസ് നല്‍കുക.

ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റുികയായിരുന്നു. അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ പൊലീസ് ക്ലബില്‍നിന്ന് ദിലീപിനെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel