നികുതി സ്വീകരിക്കണമെന്നും പട്ടയം ലഭിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകരുടെ അനിശ്ചിതകാല സമരം

കോഴിക്കോട്: 836 ഓളം കുടുംബങ്ങളാണ് പുതുപ്പാടി വില്ലേജ് ഓഫീസിനു മുന്‍പില്‍ ഇന്ന് മുതല്‍ സത്യാഗ്രഹസമരം ഇരിയ്ക്കുക. കാലകാലങ്ങളായി കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ ക്രയവിക്രയാവകാശം പുനസ്ഥാപിക്കുക, രേഖയില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുക, അപേക്ഷിച്ച മുഴുവന്‍ ആളുകള്‍ക്കും എന്‍ ഒ സി നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഭൂസംരക്ഷണ സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. 50 ഓളം കുടുംബങ്ങളായിരിയ്ക്കും ആദ്യ ദിനം വില്ലേജ് ഓഫീസിന് മുന്‍പില്‍ സത്യാഗ്രഹമിരിയ്ക്കുക. നടപടി സ്വീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സമര സമിതിയുടെ തീരുമാനം.

സമരത്തിന്റെ ആദ്യപടിയായി കര്‍ഷകര്‍ പുതുപ്പാടി വില്ലേജ് ഓഫീസ് ഉപരോധിച്ചു. വില്ലേജ് ഓഫീസിലെ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ കര്‍ഷകരോട്് സ്വീകരിക്കുന്ന സമീപനം തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക്് കാരണമായി കര്‍ഷകര്‍ ചൂണ്ടികാട്ടുന്നത്.ചെമ്പനോട കര്‍ഷക ആത്മഹ്ത്യയ്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭൂസമരം കൂടിയാവും പുതുപ്പാടിയിലേത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News