താരപ്രഭയില്‍ നിന്ന് ദുരന്തനായകനായി: സ്വന്തം നാടിനും നാട്ടുകാര്‍ക്കും ദിലീപ് അപമാനവും നാണക്കേടുമെന്ന് ആലുവയിലെ ജനങ്ങള്‍

കൊച്ചി: ആലുവക്കാരുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായിരുന്നു ദിലീപ് ദിവസങ്ങള്‍ക്ക് മുമ്പുവരെ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളുടെ കുന്തമുന താരത്തിന് നേരെ നീണ്ടപ്പോഴും ആലുവക്കാര്‍ കൈവിട്ടില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച കേസുമായി ബന്ധപ്പെട്ട് 13 മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്യ്തതോടെ ആലുവക്കാരുടെ മനസ്സിലും സംശയത്തിന്റെ മുളപൊട്ടുകയായിരുന്നു.

ഒടുവില്‍ അറസ്റ്റും ജയില്‍വാസവും ദിലീപിനെത്തേടിയെത്തിയപ്പോള്‍ സ്വന്തം നാട്ടുകാരും ജനപ്രീയതാരമെന്ന് സ്വയം വിശേഷിപ്പിച്ച താരത്തെ കൈവിടുകയാണ്. സഹപ്രവര്‍ത്തകയെ ക്രൂരമായി ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ദിലീപ് ആലുവക്കാര്‍ക്ക് നാണക്കേടും അപമാനവുമാണെന്നാണ് നാട്ടുകാര്‍ വിളിച്ചുപറയുന്നത്.

സംസ്ഥാനമൊട്ടുക്കെ ദിലീപിനെതിരെ പ്രതിഷേധം അരങ്ങേറുമ്പോള്‍ ദിലീപിന്‍റെ ജന്മനാടായ ആലുവയില്‍ കടുത്ത ജനരോഷമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News