‘മൂന്ന് മിനുട്ട് വീഡിയോയില്‍ നടിയുടെ ചിരിക്കുന്ന മുഖവും മോതിരവും’; ദിലീപ് നല്‍കിയ ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ വിവരങ്ങളും പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും പള്‍സര്‍ സുനിയുമാണ് മുഖ്യസൂത്രധാരകരെന്ന് പൊലീസ്. മഞ്ജുവുമായി ദാമ്പത്യമുണ്ടായിരുന്ന കാലത്ത് കാവ്യയുമായുളള ബന്ധം കണ്ടുപിടിച്ചതും പ്രചരിപ്പിച്ചതായിരുന്നു ദിലീപിന് നടിക്കെതിരെ വൈരാഗ്യം ഉണ്ടാവാന്‍ കാരണമായത്.

പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ടായിരുന്നു. ഒന്നരക്കോടി വാഗ്ധാനം ചെയ്ത ദിലീപ് സുനിയുമായി തന്റെ ബിഎംഡബ്ല്യു കാറിലും കൊച്ചിയിലെ ഹോട്ടലിലും വെച്ചാണ് ഗൂഢാലോചന നടത്തിയത്. നടിയെ ആക്രമിച്ച് മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുളള വീഡിയോ പകര്‍ത്തണമെന്നും വീഡിയോയില്‍ നടിയുടെ വിവാഹനിശ്ചയ മോതിരം പതിയണമെന്നും ദിലീപ് നിര്‍ദേശം നല്‍കി.

നടി ചിരിച്ചു നില്‍ക്കുന്ന ഭാഗങ്ങളും ദൃശ്യങ്ങളില്‍ വേണമെന്നും സുനിയോട് പറഞ്ഞു. നടിയെ ഭീഷണിപ്പെടുത്തി ചിരിപ്പിച്ച് സ്വാഭാവികമായ രീതിയില്‍ വീഡിയോ പകര്‍ത്തണമെന്നാണ് ദിലീപ് സുനിയോട് ആവശ്യപ്പെട്ടതെന്നും പൊലീസ് സൂചന നല്‍കി. നടിയുടെ വിവാഹം മുടക്കുകയായിരുന്നു ക്വട്ടേഷനു പിന്നിലെ പ്രധാന അജണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News