ദിലീപിനെ പുറത്താക്കാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ നിര്‍ണായകയോഗം; ഊരാക്കുടുക്കിലായ ദിലീപ് പടിക്ക് പുറത്താകുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ നടപടിയെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ യോഗം. കൊച്ചി കടവന്ത്രയിലെ മമ്മൂട്ടിയുടെ വസതിയിലാണ് സിനിമ പ്രതിനിധികളുടെ നിര്‍ണായക യോഗം നടക്കുന്നത്. സ്ഥലത്ത് പൊലീസ് വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.

അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ അസാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തിന് ശേഷം ഇന്ന് തന്നെ അമ്മയുടെ യോഗം ചേര്‍ന്ന് ദിലീപിനെതിരെ നടപടി പ്രഖ്യാപിച്ചേക്കും. നേരത്തേ പല ആരോപണങ്ങളും ഉയര്‍ന്നപ്പോഴും ദിലീപിനെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന അമ്മയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കേസിലെ ഗൂഢാലോചനകുറ്റവുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിലായതോടെ താരത്തെ പുറത്താക്കുന്നതടക്കമുള്ള കടുത്ത നിലപാടില്‍ അമ്മ എത്തുമെന്നാണ് വ്യക്തമാകുന്നത്. അതേ സമയം താരത്തിനെതിരെ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നടപടിയെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News