കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് കാണാനില്ല

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടിയും ദിലീപിന്റെ രണ്ടാം ഭാര്യയുമായ കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. ഇന്ന് രാവിലെ മുതലാണ് കാവ്യയുടെ പേജ് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ ഫേസ്ബുക്ക് പേജിലും കാവ്യയുടെ പേജിലും രൂക്ഷമായ പ്രതികരണങ്ങളാണ് ആരാധകരും മറ്റും നടത്തിയത്.

പൊതുസമൂഹത്തില്‍ ഇരുവര്‍ക്കുമെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. കാവ്യയുടെ പേജിലായിരുന്നു കൂടുതല്‍ പേരുടെയും പ്രതിഷേധം. ഇതോടെയാണ് പേജ് അപ്ര്യത്യക്ഷമായത്.

അതേസമയം നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ ഗൂഢാലോചനയുടെ പേരില്‍ കുടുക്കിലായ ദിലീപിനു പിന്നാലെ താരത്തിന്റെ രണ്ടാം ഭാര്യയും പ്രമുഖ നടിയുമായ കാവ്യ മാധവനും കുടുക്കിലാകുന്നു. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാവ്യയെ ഉടന്‍തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News