അമ്മ ദിലിപിനെ പുറത്താക്കിയില്ലെങ്കില്‍ കാണാം; വെല്ലുവിളിയുമായി പൃഥിരാജ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിലിലായിട്ടും അമ്മ താരത്തെ പുറത്താക്കാത്ത നിലപാടിനെതിരെ യുവതാരം പൃഥിരാജ് രംഗത്തെത്തി. അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാടറിയിക്കും എന്ന ശക്തമായ പ്രതികരണവുമായാണ് പൃഥ്വിരാജ് രംഗത്തെത്തിയത്.

ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്. നടി ആക്രമിക്കപ്പെട്ടതുമുതല്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ താരമാണ് പൃഥിരാജ്. ആക്രമണത്തിനു ശേഷം നടി ആദ്യമായി നായികയാകുന്ന ചിത്രത്തിലെ നായകനും പൃഥിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here