ദിലീപും സുനിയും കൂടിക്കാഴ്ച നടത്തിയത് തൃശൂര്‍ ഗരുഡ ഹോട്ടലില്‍

തിരുവനന്തപുരം: ദിലീപ് പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂര്‍ ഗരുഡ ഹോട്ടലില്‍ വച്ച്. ഇതിന്റെ തെളിവുകള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു. 2016 സെപ്തംബര്‍ പത്തുമുതല്‍ 19-ാം തീയതി വരെ 801-ാം നമ്പര്‍ റൂമിലാണ് ദിലീപ് താമസിച്ചത്. നടിയുടെ ചിരിക്കുന്ന മുഖവും വിവാഹമോതിരവും ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ വേണം എന്നതായിരുന്നു ദിലീപ് സുനിക്ക് നല്‍കിയ ക്വട്ടേഷന്‍. ഒന്നരക്കോടി ആയിരുന്നു ക്വട്ടേഷന്‍ തുക.

2013 മാര്‍ച്ച് മാസത്തില്‍ കൊച്ചി അബാദ് പ്ലാസയില്‍ വച്ചാണ് എല്ലാറ്റിന്റെയും തുടക്കം. അമ്മ വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായുള്ള റിഹേഴ്‌സല്‍ നടന്നത് അബാദ് പ്ലാസയില്‍ വച്ചായിരുന്നു. ഇതിനിടെ നടിയും ദിലീപും തമ്മില്‍ വാക്കേറ്റം ഉണ്ടായി. വാക്കേറ്റം ദിലീപില്‍ ഉണ്ടാക്കിയത് അടക്കാനാവാത്ത പകആയിരുന്നു.

അന്ന് മറ്റൊരു താരത്തിന്റെ ഡ്രൈവറായാണ് പള്‍സര്‍ സുനി അബാദ് പ്ലാസയില്‍ എത്തിയത്. ഇവിടെവെച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നടിക്കെതിരെ ആദ്യ ഗൂഢാലോചന നടന്നു. തൃശൂരില്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു രണ്ടാം ഗൂഢാലോചന. ഇവിടെ വച്ച് പള്‍സര്‍ സുനിയും ദിലീപും കൂടി കൃത്യം ആസൂത്രണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News