ദിലീപിന്റെ ജയില്‍വാസം പൊടിപൊടിക്കും; സെല്ലില്‍ കൂടെയുള്ളത് പിടിച്ചു പറിക്കാര്‍; നമ്പര്‍ 523

കൊച്ചി: ആലുവ സബ് ജയിലില്‍ ദിലീപ് കഴിയുന്നത് പിടിച്ചുപറിക്കാരുള്‍പെട്ട സെല്ലില്‍. പ്രത്യേക സൗകര്യങ്ങളുള്ള സെല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അഞ്ച് പേര്‍ക്കൊപ്പമാണ് ദിലീപ് സെല്ലില്‍ കഴിയുന്നത്. ദിലീപിന്റെ ജയില്‍ നമ്പര്‍ 523 ആണ്.

പിടിച്ചുപറിക്കാരുള്‍പെട്ടവരാണ് ദിലീപിന്റെ സഹതടവുകാരായി ഉള്ളത്. മാല പറിച്ചതിനടക്കമുള്ള കേസുകലില്‍ ശിക്ഷിക്കപ്പെട്ട സ്ഥിരം കുറ്റവാളികള്‍ക്കൊപ്പമാണ് ദിലീപ് ജയിലില്‍ കിടക്കുന്നത്. പ്രത്യേക സൗകര്യങ്ങളുള്ള സെല്‍ ദിലീപിന് നല്‍കുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.

എന്നാല്‍ ദിലീപിനെ ജയിലില്‍ പ്രവേശിപ്പിച്ച് പുറത്തിറങ്ങിയ അന്വേഷണ ഉദ്യോഗസ്സ്ഥര്‍ പറഞ്ഞത് അത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചില്ലെന്നാണ്. ദിലീപിനെ മറ്റ് അഞ്ച് തടവുകാര്‍ക്കാപ്പമാണ് പാര്‍പ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here