സിനിമയിലെ ക്രിമിനലുകളെ കണ്ടെത്താന്‍ വൈകി; ഖേദമുണ്ട്; ഇരയായ സഹോദരിയെ ഒരിക്കലും കൈവിട്ടിട്ടില്ല; മമ്മൂട്ടിയുടെ പ്രതികരണം

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ആദ്യം മുതലേ തങ്ങള്‍ ഇരയ്‌ക്കൊപ്പം ആയിരുന്നുവെന്ന് പ്രമുഖനടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ മമ്മൂട്ടി വ്യക്തമാക്കി. ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്നും നടിയ്‌ക്കൊപ്പമാണ് തങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന ചില യാദൃശ്ചിക സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മെഗാസ്റ്റാര്‍ പറഞ്ഞു. ആരും തെറ്റിദ്ധരിക്കരുതെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും മമ്മൂട്ടി വിവരിച്ചു. സിനിമ മേഖലയില്‍ ക്രിമിനലുകള്‍ ഉണ്ടെന്നുളളത് നാണക്കേടാണ്. അത്തരക്കാരെ സംഘടനയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News