കുരുക്ക് മുറുകിയപ്പോള്‍ ദിലീപ് ആവശ്യപ്പെട്ടത് ഒന്നു മാത്രം; മകള്‍ മീനാക്ഷിയെ കാണണം

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ദിലീപ് ആവശ്യപ്പെട്ടത് മകള്‍ മീനാക്ഷിയെ കാണണമെന്നായിരുന്നു. കാവ്യയടക്കമുള്ള വീട്ടുകാരെ കാണണമെന്ന ആഗ്രഹവും താരം പ്രകടിപ്പിച്ചു. ചോദ്യം ചെയ്യാനായി ഇന്നലെ വിളിച്ചുവരുത്തുമ്പോള്‍ ദിലീപ് അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍ പൊലീസ് നീക്കങ്ങള്‍ അപ്രതീക്ഷിതമായിരുന്നു. തെളിവുകള്‍ ഒന്നൊന്നായി നിരത്തിയ പൊലീസ് താരത്തിന്റെ വാദങ്ങള്‍ അപ്രസക്തമാക്കി. കാര്യങ്ങള്‍ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ ദിലീപ് അടവ് മാറ്റുകയായിരുന്നു. മകളെയും കുടംബത്തെയും കാണണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു.

എന്നാല്‍ ദിലീപിന്റെ തന്ത്രം തിരിച്ചറിഞ്ഞ പൊലീസ് വീട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഗൂഡാലോചന കേസില്‍ താങ്കളെ അറസ്റ്റ് ചെയ്യുകയാണെന്നായിരുന്നു പൊലീസിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News