‘നടിയുടെ ദൃശ്യങ്ങള്‍ യഥാര്‍ഥമെന്ന് എനിക്ക് ബോധ്യപ്പെടണം’; അന്ന് ദിലീപ് സുനിയോട് പറഞ്ഞത്; റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പീപ്പിള്‍ ടിവിക്ക് ലഭിച്ചു. മൂന്നു തവണയായി നടത്തിയ ഗൂഡാലോചനയിലാണ് കൃത്യം നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേസിന്റെ ഗൂഢാലോചന നടന്നത് രണ്ടു ഘട്ടത്തിലാണ്. ആദ്യ ഗൂഢാലോചന 2013 മാര്‍ച്ച് 28ന് അബാദ് പ്ലാസാ ഹോട്ടലിലെ 410 നമ്പര്‍ മുറിയിലാണ് നടന്നത്. ഇവിടെ ദിലീപിനൊപ്പം സുനിയും താമസിച്ചു. രണ്ടാമത്തേത് ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍വച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂരിലെ സെറ്റിലെ കാരവാന്റെ പുറകില്‍വച്ചാണ് വീണ്ടും ഗൂഢലോചന നടന്നത്. തൃശൂരിലെ ഗരുഡ ഹോട്ടലില്‍ സുനി എത്തിയതിന്റെ രേഖകള്‍ പൊലീസിന് കിട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നടിയെ ആക്രമിച്ച് പകര്‍ത്തുന്ന ദൃശ്യങ്ങള്‍ മോര്‍ഫിംഗ് നടത്തിയ ദൃശ്യങ്ങള്‍ ആകരുതെന്നുംദിലീപ് സുനിയോട് നിര്‍ദേശിച്ചിരുന്നു. ദൃശ്യങ്ങള്‍ യഥാര്‍ഥമെന്ന് തനിക്ക് ബോധ്യപ്പെടണമെന്നും ദീലിപ് സുനിയോട് പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


2013 മാര്‍ച്ച് മാസത്തില്‍ കൊച്ചി അബാദ് പ്ലാസയില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. അമ്മ വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായുള്ള റിഹേഴ്‌സല്‍ നടന്നത് അബാദ് പ്ലാസയില്‍ വച്ചായിരുന്നു. ഇതിനിടെ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ വാക്കേറ്റം ഉണ്ടായി. വാക്കേറ്റം ദിലീപില്‍ ഉണ്ടാക്കിയത് അടക്കാനാവാത്ത പക ആയിരുന്നു. അന്ന് മറ്റൊരു താരത്തിന്റെ ഡ്രൈവറായാണ് പള്‍സര്‍ സുനി അബാദ് പ്ലാസയില്‍ എത്തിയത്. ഇവിടെവെച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നടിക്കെതിരെ ആദ്യ ഗൂഢാലോചന നടത്തി. തൃശൂരില്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു രണ്ടാം ഗൂഢാലോചന. ഇവിടെ വച്ച് പള്‍സര്‍ സുനിയും ദിലീപും കൂടി കൃത്യം ആസൂത്രണം ചെയ്തത്. നടിയുടെ ചിരിക്കുന്ന മുഖവും വിവാഹമോതിരവും ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ വേണം എന്നതായിരുന്നു ദിലീപ് സുനിക്ക് നല്‍കിയ ക്വട്ടേഷന്‍. ഒന്നരക്കോടി ആയിരുന്നു ക്വട്ടേഷന്‍ തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News