ഗാന്ധിജിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ദില്ലി: ഗാന്ധിജിയുടെ ചെറുമകനും ബംഗാള്‍ മുന്‍ ഗവര്‍ണ്ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. പാര്‍ലമെന്റില്‍ ചേര്‍ന്ന് 18 പ്രതിപക്ഷ പാര്‍ട്ടികള്‍ ഏകകണ്ഠമായാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ജെഡിയു പ്രതിപക്ഷ നേതൃയോഗത്തില്‍ പങ്കെടുത്തു.

രാജ്യസഭ നിയന്ത്രിക്കേണ്ട ഉപരാഷ്ട്രപതി രാഷ്ട്രിയത്തിന് അതീതനായിരിക്കണമെന്ന ഇടത്പാര്‍ട്ടികളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയെന്ന പേരിലേയ്ക്ക് പ്രതിപക്ഷം എത്തിയത്. പാര്‍ലമെന്റില്‍ ചേര്‍ന്ന് പതിനെട്ട് പാര്‍ടികളും ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തില്‍ എത്തിയതോടെ സീതാറാം യെച്ചൂരിയും ഗുലാം നമ്പി ആസാദും ഗോപാല്‍കൃഷ്ണ ഗാന്ധിയെ ടെലിഫോണില്‍ ബന്ധപ്പെട്ടു. മറുപടി നല്‍കാന്‍ സാവകാശ ചോദിച്ച് അദേഹം പിന്നീട് സമ്മതമെന്ന് വ്യക്തമാക്കി. അമര്‍നാഥ് ഭീകരാക്രമണത്തെ ശക്തമായിഅപലമ്പിച്ച യോഗം മറ്റ് പൊതുവിഷയങ്ങളും ചര്‍ച്ചക്കെടുത്ത് പിരിഞ്ഞു.

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന നിധീഷ്‌കുമാറിന്റെ ജെഡിയു പ്രതിപക്ഷ പാര്‍ടിയോഗത്തില്‍ പങ്കെടുത്ത് പിന്തുണയറിയിച്ചു. ലോക്‌സഭയിലെ 545യും രാജ്യസഭയിലെ 245യും അംഗങ്ങള്‍ ചേര്‍ന്ന 790 പേരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ അഞ്ഞൂറിനടത്ത് വോട്ടുകള്‍ ഭരണപക്ഷത്തിനുണ്ട്. അത് കൊണ്ടുതന്നെ ഗോപാല്‍കൃഷ്ണ ഗാന്ധിയെ പോലെ പൊതുസമ്മതനെ മുന്‍ നിറുത്തി രാഷ്ട്രിയ നിലപാടുകള്‍ വിശദീകരിക്കാനാകും പ്രതിപക്ഷം ശ്രമിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News