വിവാഹം ഉറപ്പിച്ച 18കാരി പ്രതിശ്രുത വരനെ ഉപേക്ഷിച്ച് നാടുവിട്ടു

കുളത്തൂപ്പുഴ: വിദേശ മലയാളിയുമായി വിവാഹം ഉറപ്പിച്ച 18കാരി പ്രതിശ്രുത വരനെ ഉപേക്ഷിച്ച് നാടുവിട്ടു. ലാബ്‌ടെക്‌നിക്കല്‍ കോഴ്‌സിന് പഠിക്കുന്ന കുളത്തൂപ്പുഴ സാംനഗര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് തിങ്കളാഴ്ച മുതല്‍ കാണ്‍മാനില്ലന്ന് കാട്ടി ബന്ധുക്കള്‍ കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്.

തിങ്കളാഴ്ച രാവിലെ കോളേജിലേക്ക് പോകാന്‍ വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി വിദേശത്തുളള പ്രതിശ്രുത വരനെ ഫോണില്‍ വിളിച്ച് താന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here